|    Jan 22 Sun, 2017 11:40 am
FLASH NEWS

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്; എസ്എന്‍ഡിപി യൂനിയന്‍ ഓഫിസില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്; ഫയലുകള്‍ പിടിച്ചെടുത്തു

Published : 2nd July 2016 | Posted By: SMR

പത്തനംതിട്ട: മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം പത്തനംതിട്ട യൂനിയന്‍ ഓഫിസില്‍ ക്രൈം ബ്രാഞ്ച് സംഘം റെയ്ഡ് നടത്തി. ഇന്നലെ രാവിലെ 10.30ഓടെ ആരംഭിച്ച റെയ്ഡ് ഉച്ചയ്ക്ക് 1.30ഓടെയാണ് അവസാനിച്ചത്. മൂന്നംഗ ക്രൈം ബ്രാഞ്ച് സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.
എസ്എന്‍ഡിപി പത്തനംതിട്ട യൂനിയന്‍ പ്രസിഡന്റ് കെ പദ്മകുമാറില്‍ നിന്ന് സംഘം മൊഴിയെടുത്തു. ഇതിനു പുറമേ ഓഫിസില്‍ സൂക്ഷിച്ച ഏതാനും ഫയലുകളും പിടിച്ചെടുത്തു.
ക്രമക്കേട് നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട യൂനിയന്‍ പ്രസിഡന്റ് കെ പദ്മകുമാറിനെയും സെക്രട്ടറി സി എന്‍ വിക്രമനെയും പ്രതികളാക്കി നേരത്തേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2007 മുതല്‍ 2011 വരെയുള്ള കാലയളവില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് നടന്നെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.മൈക്രോ ഫിനാന്‍സ് പദ്ധതിയ്ക്കായി പിന്നാക്ക വിഭാഗ കോര്‍പറേഷനില്‍ നിന്ന് എടുത്ത വായ്പ യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാതെ വകമാറ്റി ചെലവഴിച്ചെന്നാണ് പരാതി. എസ്എന്‍ഡിപി പത്തനംതിട്ട താലൂക്ക് കമ്മിറ്റിയംഗം രേമശാണ് പരാതി നല്‍കിയത്.
47.2 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതിന്റെ രേഖകളടക്കമാണ് പരാതി നല്‍കിയിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക