|    Oct 18 Wed, 2017 5:00 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മൈക്രോ ഫിനാന്‍സ് കേസ് രാഷ്ട്രീയ പകപോക്കല്‍: തുഷാര്‍ വെള്ളാപ്പള്ളി

Published : 16th July 2016 | Posted By: SMR

മലപ്പുറം: മൈക്രോ ഫിനാന്‍സ് കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.
യോഗത്തില്‍നിന്നു പുറത്തുപോയ ചിലയാളുകള്‍ മറ്റുചിലരെ കൂട്ടുപിടിച്ച് യോഗത്തെ ചീത്തയാക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ആരോപണങ്ങള്‍. വെള്ളാപ്പള്ളി നടേശന്‍ രാജിവയ്ക്കണമെന്നു പറയാന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന് ഒരു യോഗ്യതയുമില്ല. വി എസ് പറഞ്ഞതുകൊണ്ട് വെള്ളാപ്പള്ളി രാജിവയ്‌ക്കേണ്ട കാര്യമില്ല.
ആരു പരാതി കൊടുത്താലും എഫ്‌ഐആറിടും. അതേ ഇക്കാര്യത്തിലും സംഭവിച്ചിട്ടുള്ളൂ. കേസിനെ നിയമപരമായി നേരിടുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക