|    Apr 24 Mon, 2017 5:09 am
FLASH NEWS

മൈക്രോ ഫിനാന്‍സ് കേസ്: തെളിവുകള്‍ ശേഖരിക്കാനുണ്ടെന്ന് വിജിലന്‍സ്

Published : 26th October 2016 | Posted By: SMR

കൊച്ചി: മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ പേരില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കമുള്ള പ്രതികള്‍ ഫണ്ട് ദുരുപയോഗം നടത്തിയതു സംബന്ധിച്ച കേസില്‍ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കണമെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.
കേരള സ്റ്റേറ്റ് ബാക്ക്‌വേര്‍ഡ് ക്ലാസസ് ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍നിന്ന് 2003നും 2014നും ഇടയില്‍ 15.85 കോടി രൂപയുടെ ഫണ്ട് കൈപ്പറ്റി തിരിമറി നടത്തിയെന്നാണു ത്വരിതാന്വേഷണത്തില്‍ കണ്ടെത്തിയതെന്നും വിജിലന്‍സ് സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാലാംപ്രതിയും കോര്‍പറേഷന്‍ മുന്‍ മാനേജിങ് ഡയറക്ടറുമായ എം നജീബ് സമര്‍പ്പിച്ച ഹര്‍ജിയിലാണു വിശദീകരണം. ത്വരിതാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day