|    Jan 21 Sat, 2017 7:45 am
FLASH NEWS

മൈക്രോ പ്ലാനുകള്‍ക്ക് 25 കോടി; ആദിവാസി-പട്ടികജാതി-വര്‍ഗ ക്ഷേമത്തിന് പ്രത്യേക പരിഗണന

Published : 9th July 2016 | Posted By: SMR

തിരുവനന്തപുരം: ആദിവാസി വികസനത്തിന് ജനസംഖ്യാനുപാതികമായ രണ്ട് ശതമാനത്തിനു പകരം 2.61 ശതമാനം ഫണ്ടാണ് ഇക്കുറി നീക്കിവച്ചിരിക്കുന്നത്. ഊരുകളും പട്ടിജാതി കോളനികളും ഒരു യൂനിറ്റായി കണ്ട് എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തും. ഇതിനായി പ്രത്യേക പാക്കേജ് നടപ്പാക്കും. കോര്‍പ്‌സ് ഫണ്ടില്‍ നിന്ന് 25 കോടിയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്.
പ്രീ-മെട്രിക്ക്, പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലുകളും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും നവീകരിക്കും. 250 കോടി രൂപയാണ് ഈയിനത്തില്‍ നീക്കിവച്ചിരിക്കുന്നത്. പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലുകളില്‍ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് 20 കുട്ടികള്‍ക്ക് ഒന്ന് എന്ന തോതില്‍ ട്യൂട്ടര്‍മാരെ നിയമിക്കും. ആദിവാസി കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ മൈക്രോപ്ലാനുകള്‍ തയ്യാറാക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാവുമിത്. പി കെ കാളന്‍ കുടുംബ പദ്ധതിയെന്ന് അറിയപ്പെടുന്ന ഇതിനായി 25 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമിയെങ്കിലും നല്‍കും. ഇതിനായി 42 കോടി നീക്കിവച്ചു.
അട്ടപ്പാടിയിലേതുപോലെ മറ്റിടങ്ങളിലും പാര്‍പ്പിട പദ്ധതി തയ്യാറാക്കും. പട്ടികജാതിക്കാര്‍ക്ക് ഭൂമി വാങ്ങുന്നതിനും ഭവനനിര്‍മാണത്തിനും 456 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കേരള സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷന് 20 കോടിയും കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ കോര്‍പറേഷന് 10 കോടിയും നല്‍കും.
പിന്നാക്ക സമുദായങ്ങളിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മറ്റ് അര്‍ഹതപ്പെട്ട വിഭാഗത്തിന്റെ വിദ്യാഭ്യാസ പദ്ധതികള്‍ക്ക് 23 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പില്‍ 50 കോടി കുടിശ്ശികയാണ്. ഈ കുടിശ്ശിക ഗഡുക്കളായി കൊടുത്തുതീര്‍ക്കും. കേരള സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷന് 15 കോടി നല്‍കും.
വിധവകളോ ഉപേക്ഷിക്കപ്പെട്ടതോ വിവാഹമോചനം നടത്തിയതോ ആയ സ്ത്രീകള്‍ക്ക് വീടുവയ്ക്കുന്നതിന് 31 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഇതോടൊപ്പം മുന്നാക്ക കോര്‍പറേഷന് 35 കോടിയും വകയിരുത്തിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക