|    Jun 18 Mon, 2018 11:08 pm
Home   >  Todays Paper  >  page 10  >  

മൈക്രോ ക്രെഡിറ്റ് വായ്പ: അപേക്ഷ ക്ഷണിച്ചു

Published : 21st November 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ മൈക്രോ ക്രെഡിറ്റ് വായ്പയ്ക്ക് കടുംബശ്രീ സിഡിഎസുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു സിഡിഎസ്സിന് പരമാവധി ഒരു കോടി രൂപ വരെ വ്യവസ്ഥകള്‍ക്കു വിധേയമായി വായ്പ അനുവദിക്കും.
സിഡിഎസുകള്‍ അവയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന അയല്‍ക്കുട്ടങ്ങള്‍, ജെഎല്‍ജികള്‍ എന്നിവ മുഖേന വ്യക്തിഗത ഗുണഭോക്താക്കള്‍ക്കു തുക വിതരണം ചെയ്യണം. 75 ശതമാനമെങ്കിലും ഒബിസി അല്ലെങ്കില്‍ മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട അംഗങ്ങളുളള അയല്‍ക്കൂട്ടങ്ങള്‍/ജെഎല്‍ജികള്‍ എന്നിവയ്ക്കാണു വായ്പാ വിതരണം ചെയ്യേണ്ടത്.
വരുമാനദായകമായ ഏതെങ്കിലും നിയമാനുസൃത വ്യക്തിഗത/ഗ്രൂപ്പ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു വായ്പ വിനിയോഗിക്കണം. അയല്‍ക്കൂട്ടങ്ങള്‍ക്ക് പരമാവധി അഞ്ചു ലക്ഷം രൂപവലെയും ജെഎല്‍ജികള്‍ 2.50 ലക്ഷം രൂപവരെയും വായ്പ അനുവദിക്കാം. വ്യക്തിഗത ഗുണഭോക്താവിന്റെ വായ്പാപരിധി 50,000 രൂപയാണ്. സിഡിഎസ്സിനു മൂന്നു മുതല്‍ നാലു ശതമാനം വരെ പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പ അയള്‍ക്കൂട്ടങ്ങള്‍ക്ക്/ജെഎല്‍ജികള്‍, വ്യക്തിഗത ഗുണഭോക്താകള്‍ എന്നിവര്‍ക്കു നാലു മുതല്‍ ഏഴു ശതമാനം വരെ പലിശ നിരക്കില്‍ വിതരണം ചെയ്യണം. തിരിച്ചടവ് കാലാവധി 36 മാസം. പ്രാഥമിക അപേക്ഷയും പദ്ധതിയുടെ വിശദാംശങ്ങളും ംംം.സയെരറര.രീാ ല്‍ ലഭ്യമാണ്. പ്രാഥമിക അപേക്ഷ ഡിസംബര്‍ അഞ്ചിന് കോര്‍പറേഷന്റെ ജില്ലാ/ഉപജില്ലാ ഓഫിസുകളില്‍ നല്‍കണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss