|    Jul 25 Tue, 2017 6:23 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മൈക്രോഫിനാന്‍സ്: റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ച കൂടി

Published : 14th July 2016 | Posted By: SMR

തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി.
റിപോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടത്. പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കാന്‍ 20 ദിവസം കൂടി വേണമെന്ന് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു.
27 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും രേഖകള്‍ പരിശോധിച്ചെന്നും വിജിലന്‍സ് അറിയിച്ചു. തുടര്‍ന്ന് പ്രാഥമികാന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സമയം കോടതി അനുവദിക്കുകയായിരുന്നു. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമോയെന്ന് വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാമെന്ന് കോടതി അറിയിച്ചു. കേസ്  27ന് വീണ്ടും പരിഗണിക്കും. മൈക്രോഫിനാന്‍സില്‍ 15 കോടിയോളം രൂപയുടെ തട്ടിപ്പാണ് വെള്ളാപ്പള്ളി അഭിമുഖീകരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക