|    Dec 18 Mon, 2017 12:42 pm
Home   >  Kerala   >  

മൈക്രോഫിനാന്‍സ് തട്ടിപ്പ് : വെള്ളാപ്പള്ളിക്കെതിരെ കേസ്, എസ്എന്‍ഡിപി അടിയന്തിരയോഗം വിളിച്ചു

Published : 6th July 2016 | Posted By: G.A.G

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ കേസെടുക്കാന്‍  വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉത്തരവിട്ടു. വെള്ളിയാഴ്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിക്കാനാണ് നീക്കം.

വെള്ളാപ്പള്ളിയ്‌ക്കെതിരേ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റവും ഗൂഡാലോചന, വഞ്ചന, എന്നിവയ്ക്കും കേസ് ചുമത്തുമെന്നാണ് റിപോര്‍ട്ടുകള്‍.പിന്നോക്ക വികസന കോര്‍പറേഷനിലെ ഉന്നതരുടെ സഹായത്തോടെ നടന്ന മൈക്രോ ഫിനാന്‍സ് അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ കത്തു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.

അതിനിടെ, തനിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നുള്ള സൂചനകളെത്തുടര്‍ന്ന് ഭാവികാര്യങ്ങള്‍ ആലോചിക്കുന്നതിന് വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി ഭാരവാഹികളുടെ അടിയന്തരയോഗം വിളിച്ചു. യൂണിയന്‍ പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവരെയാണ് ശനിയാഴ്ച രാവിലെ 11ന് ആലപ്പുഴ പ്രിന്‍സ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss