|    Oct 17 Wed, 2018 7:10 pm
FLASH NEWS

മൈക്ക ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി

Published : 23rd September 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: മൈക്കാ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിന്റെ റൂബി ജൂബിലി വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. ഹൈസ്‌കൂള്‍ വിഭാഗത്തിനായി നൈനാര്‍പ്പള്ളി സെന്‍ട്രല്‍ ജമാഅത്തിന്റെ നേതൃത്വത്തിലാണു പുതിയ കെട്ടിടത്തിന്റെ നിര്‍മാണം നടന്നത്. ആന്റോ ആന്റണി എംപി ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് നൈനാര്‍പ്പള്ളി അങ്കണത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ നൈനാര്‍പ്പള്ളി സെന്‍ട്രല്‍ ജമാ അത്ത് പ്രസിഡന്റ് പി എം അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. നൈനാര്‍പ്പളളി ചീഫ് ഇമാം എ പി ഷിഫാര്‍ മൗലവി അല്‍ കൗസരി അനുഗ്രഹ പ്രഭാഷണം നടത്തി. മൈക്ക ഇംഗ്ലീഷ് മീഡിയം ഡയറക്ടര്‍ ബി എ അബ്ദുല്‍ റസാക്ക് സ്‌കൂളിന്റെ പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു. നൈനാര്‍പ്പള്ളി സെന്‍ട്രല്‍ ജമാഅത്ത് സെക്രട്ടറി സി എം മുഹമ്മദ് ഫൈസി, പിടിഎ പ്രസിഡന്റ് ടി ഐ നൗഷാദ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഫസീല ടി കെ, പി എ ഷംസുദീന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss