മൈക്കിള്‍ ഫെല്‍പ്സിനെ നീരാളി പിടിച്ചോ ?
Published : 8th August 2016 | Posted By: Navas Ali kn

റിയോ ഡി ജനൈറോ: ഒളിംപിക്സില്‍ 19ാം സ്വര്‍ണ്ണവുമായി ജൈത്രയാത്ര തുടരുന്ന അമേരിക്കന്‍ നീന്തല്‍ ഇതിഹാസം മൈക്കിള്‍ ഫെല്‍പ്സിനെ നീരാളി പിടിച്ചിരുന്നോ എന്ന് ആരാധകര്‍ക്ക് സംശയം. കാരണം മറ്റൊന്നുമല്ല, ഫെല്‍പ്സിന്റെ ദേഹത്തു നിറയെ തെളിഞ്ഞു കാണുന്ന അടയാളങ്ങളാണ് ഇങ്ങിനെയൊരു സംശയം ഉയര്‍ത്തുന്നത്. ഒളിംപിക്സില്‍ നീന്തല്‍ മത്സരത്തിനിറങ്ങിയപ്പോഴാണ് ഫെല്‍പ്സിന്റെ ദേഹത്തുള്ള അടയാളങ്ങള്‍ ലോകം ശ്രദ്ധിച്ചത്. ഹിജാമ, കൊമ്പുവെക്കല്‍,ഫയര്‍ കപ്പിങ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന പുരാതന ചൈനീസ്, അറേബ്യന്‍ ചികിത്സാ രീതിക്ക് വിധേയനായതിന്റെ അടയാളങ്ങളായിരുന്നു ലോകപ്രശസ്ത നീന്തല്‍ താരത്തിന്റെ ദേഹം നിറയെ. ശരീരത്തില്‍ നിന്നും അശുദ്ധ രക്തം പുറത്തു കളയുകയും, രക്ത ചംക്രമണം എളുപ്പമാക്കുകയും അതൊടൊപ്പം പേശികള്‍ക്ക് ആയാസമേകുകയും ചെയ്യുന്നതാണ് കപ്പിങ് തെറാപ്പി. കപ്പിങ് തെറാപ്പിക്കു വിധേയനാകുന്നതിന്റെ ഫോട്ടോ ഫെല്‍പ്സ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ലണ്ടന്‍ ഒളിംപിക്സിലെ ത്രസിപ്പിക്കുന്ന ചരിത്രം ആവര്‍ത്തിക്കാന്‍ ഒരുങ്ങി തന്നെയാണ് ഫെല്‍പ്സ് റിയോയില്‍ എത്തിയിരിക്കുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.