|    Dec 14 Fri, 2018 3:34 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മൈക്കല്‍ ഫഌന്നിന് ജയില്‍ശിക്ഷ നല്‍കേണ്ടതില്ലെന്ന് മുള്ളര്‍

Published : 6th December 2018 | Posted By: kasim kzm

വാഷിങ്ടണ്‍: 2016 യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലില്‍ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് ജയില്‍ശിക്ഷ നല്‍കേണ്ടതില്ലെന്ന് ആരോപണം അന്വേഷിക്കുന്ന സ്‌പെഷ്യല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളര്‍. മൈക്കല്‍ ഫഌന്‍ എഫ്ബിഐയോട് കളവു പറഞ്ഞതായി സമ്മതിച്ചിരുന്നെങ്കിലും ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘവും റഷ്യന്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഫഌന്‍ വിവരങ്ങള്‍ നല്‍കിയിരുന്നെന്ന് മുള്ളര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18നാണ് കൊളംബിയയിലെ യുഎസ് ഡിസ്ട്രിക്ട് കോടതി ഫഌന്നിനെ ശിക്ഷിച്ചത്. ഫഌന്നിനെ ശിക്ഷിച്ച കോടതിയുടെ അറിവിലേക്കാണ് മുള്ളറുടെ ഓഫിസ് മെമ്മോ പുറപ്പെടുവിച്ചത്.
റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് കുറ്റസമ്മതം നടത്തിയ ട്രംപിന്റെ സംഘത്തിലെ ഒരേയൊരു വ്യക്തിയാണ് ഫഌന്നെന്നും മുള്ളര്‍ അറിയിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് എഫ്ബിഐയോട് കളവു പറഞ്ഞതായാണ് ഫഌന്‍ കുറ്റസമ്മതം നടത്തിയത്.
തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ റഷ്യക്കു മേലുള്ള യുഎസ് ഉപരോധം ഒഴിവാക്കുന്നതു സംബന്ധിച്ച് റഷ്യന്‍ നയതന്ത്രജ്ഞനുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം സമ്മതിച്ചിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലില്‍ ട്രംപിനെതിരേ ക്രിമിനല്‍ അന്വേഷണം നടന്നേക്കാം എന്നതിന്റെ സൂചനയാണ് മുള്ളര്‍ പ്രസിദ്ധപ്പെടുത്തിയ മെമ്മോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സ്‌പെഷ്യല്‍ കോണ്‍സലിന്റെ അന്വേഷണം നിരന്തരം ബുദ്ധിമുട്ടിക്കുന്ന ഒന്നാണെന്ന് ട്രംപ് പറഞ്ഞിരുന്നു. തന്റെ വിജയത്തിന് റഷ്യന്‍ ഇടപെടല്‍ സഹായകരമായെന്ന ആരോപണവും അദ്ദേഹം തള്ളി.
കഴിഞ്ഞ ചൊവ്വാഴ്ച പ്രസിദ്ധപ്പെടുത്തിയ മെമ്മോയില്‍ ഫഌന്നിനു തടവുശിക്ഷയില്ലെന്ന് മുള്ളര്‍ വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് തുടര്‍നടപടിയെടുക്കും. ട്രംപിന്റെ സംഘത്തിലെ മുതിര്‍ന്ന മറ്റ് അംഗങ്ങള്‍ അന്വേഷണത്തോട് സഹകരിക്കണമെന്നും മെമ്മോയില്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss