|    Aug 21 Mon, 2017 3:46 pm
FLASH NEWS

മേവറത്ത് മാലിന്യം തള്ളുന്നത് തുടരുന്നു; നായ ഭീഷണിയില്‍ യാത്രക്കാര്‍

Published : 7th August 2017 | Posted By: fsq

 

ഇരവിപുരം: മേവറം ബൈപ്പാസ് ജങ്ഷനില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. ഇത് മൂലം നായ പെരുകുന്നത് പൊതുജനങ്ങള്‍ക്കും ഒപ്പം വാഹന യാത്രികര്‍ക്കും ഭീഷണിയാവുന്നതായിട്ടാണ് പരാതി. ബൈപ്പാസ് ജങ്ഷനില്‍ തുടങ്ങി തട്ടാമല മുസ്‌ലിം പള്ളിക്ക് എതിര്‍ വശം വര െമാലിന്യം തള്ളുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. മൂക്ക് പൊത്താതെ ഇത്‌വഴി പോകുന്നത് അസാധ്യമായിരിക്കുകയാണ്. കൊല്ലം-തിരുവനന്തപുരം ദേശീയ പാതയും, മേവറം- കല്ലുംതാഴം ബൈപ്പാസും കൂടിചേരുന്ന ഇവിടെ ദിനപ്രതി ആയിരത്തിലധികം വാഹനങ്ങളാണ് കടന്ന് പോകുന്നത്. മാലിന്യം ഭക്ഷിക്കാനെത്തുന്ന നായ്കൂട്ടമാണ് ഇരുചക്ര വാഹനയാത്രക്കാര്‍ക്കടക്കം ഭീഷണിയായി മാറുന്നത്. പ്രദേശത്ത് വഴിവിളക്ക് കേടാണെന്നും ആരോപണമുണ്ട്. അറവ് ശാലയില്‍ നിന്നടക്കമുള്ള മാലിന്യം ദേശീയപാതക്കരികില്‍ നിക്ഷേപിച്ചിരിക്കുന്നത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. ആരോഗ്യ വിഭാഗത്തിന്റെ രാത്രികാല പരിശോധന നടക്കുന്നില്ലെന്നും അതിനാലാണ് ബൈപ്പാസ് ജങ്ഷനില്‍ മാലിന്യം പെരുകാന്‍ കാരണമായതുമെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന നായ് കൂട്ടം അറവ്ശാലകളില്‍ നിന്നുള്ള മാലിന്യം റോഡിലൂടെ വലിച്ചിഴച്ച് അടുത്തുള്ള വീടുകളുടെയും വ്യാപാര സ്ഥാപനളുടെയും പരിസരത്ത്  കൊണ്ടിടുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു. കോര്‍പറേഷന്റെ നേതൃത്വത്തില്‍ രാത്രികാല പരിശോധന ഉണ്ടായിരുന്നപ്പോള്‍ മേവറത്തെ മാലിന്യ നിക്ഷേപം കുറഞ്ഞിരുന്നതായും പറയപ്പെടുന്നു. സിറ്റി പോലിസിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് കാമറകള്‍ സ്ഥാപിച്ചിടുണ്ടെങ്കിലും ഇവ പലപ്പോഴും പ്രവര്‍ത്തന രഹിതമാണെന്ന് ആക്ഷേപമുണ്ട്. പോലിസിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും രാത്രികാല പെട്രോളിങ് ശക്തമാക്കുകയാണെങ്കില്‍ ബൈപ്പാസ് ജങ്ഷനിലെ മാലിന്യ നിക്ഷേപത്തിന് കുറവുണ്ടാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക