|    Jun 28 Wed, 2017 7:26 pm
FLASH NEWS

മേഴ്‌സിക്കുട്ടിയമ്മ ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ ഒളിച്ചോടുന്നു: വി ഡി സതീശന്‍

Published : 15th November 2016 | Posted By: SMR

കൊല്ലം: ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ പ്രത്യാരോപണങ്ങള്‍ നടത്തി ഒളിച്ചോടുകയാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ചെയ്യുന്നതെന്ന് കെപിസിസി വൈസ്പ്രസിഡ്്ന്റ്് വി ഡി സതീശന്‍ എംഎല്‍എ ആരോപിച്ചു.നിയമസഭയില്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ സ്പീക്കര്‍ മന്ത്രിയുടെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യുകയുണ്ടായി. അത് പുറത്തുപറയുന്നത് ഒരുമന്ത്രിക്കു ചേര്‍ന്നതല്ല. കുറഞ്ഞ വിലയ്ക്കുള്ള തോട്ടണ്ടി വാങ്ങാനുള്ള ഓഫര്‍ നിരസിച്ചു കൂടിയ വിലയ്ക്ക് വാങ്ങിയതിനെപ്പറ്റി മന്ത്രിക്കുഇപ്പോഴും മിണ്ടാട്ടമില്ല. മുന്‍ എംഡിമാര്‍ ഗൂഢാലോചനയില്‍ പങ്കാളികളാണ് താന്‍ പറഞ്ഞിട്ടില്ല.ഇപ്പോഴത്തെ എംഡിമാര്‍ മന്ത്രിയുടെ ചേംബറില്‍ കൂടിയയോഗത്തില്‍ പങ്കെടുത്തുവെന്നു പറഞ്ഞിട്ടില്ല. മന്ത്രിയുടെ ചേംബറില്‍ കൂടിയ വ്യാപാരികള്‍ പിന്നീട് ഇപ്പോഴത്തെ എംഡിമാരുമായി ഗൂഢാലോചന നടത്തി എന്നാണ് തന്റെ ആരോപണം. താന്‍ പറയാത്ത കാര്യം പറഞ്ഞു അതിന്മേലാണ് മന്ത്രി മറുപടി പറയുന്നത്. പറഞ്ഞ കാര്യത്തിന് മറുപടി പറയുന്നുമില്ല. പുതിയ രണ്ട് എംഡിമാരുടെ പശ്ചാത്തലത്തെക്കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കണമെന്നാണ് താന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടത്. അവരുടെ കാര്യങ്ങളെക്കുറിച്ച് സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്നായറിയാമെന്നും വി ഡി സതീശന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക