|    Oct 21 Sun, 2018 12:48 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മേല്‍വിലാസം മാറി റെയ്ഡ് : അതിക്രമിച്ചു കടന്നതിന് സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്തു

Published : 22nd September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: തെറ്റായ മേല്‍വിലാസത്തില്‍ വീട്ടില്‍ കയറി റെയ്ഡ് നടത്തിയ അഞ്ചു കേന്ദ്ര അന്വേഷണ ഏജന്‍സി(സിബിഐ) ഉദ്യോഗസ്ഥര്‍ക്കെതിരേ വീട്ടില്‍ അതിക്രമിച്ചു കടന്നതിന് കേസെടുത്തു. കോഴ വാങ്ങി സ്വകാര്യ മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് പ്രവേശനം അനുവദിച്ച കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. കേസില്‍ പ്രതിയായ ജസ്റ്റിസ് ഐ എം ഖുദ്ദൂസിയുടെ വീടാണെന്ന് തെറ്റിദ്ധരിച്ച് സിറ്റിങ് ജഡ്ജി ചിത്തരഞ്ജന്‍ ദാസിന്റെ കട്ടക്കിലുള്ള വീട്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് സിബിഐ ഉദ്യോഗസ്ഥര്‍ ബലമായി അകത്തു പ്രവേശിച്ചത്. വീട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞെങ്കിലും കുറച്ചു നേരം നീണ്ടുനിന്ന സംഘര്‍ഷത്തിനൊടുവില്‍ സിബിഐ ഉദ്യോഗസ്ഥര്‍ ബലമായി അകത്തുകടന്ന് പരിശോധന നടത്തുകയായിരുന്നു. ഖുദ്ദുസി മുമ്പ് താമസിച്ചിരുന്ന വിലാസമാണ് സിബിഐയുടെ കൈവശമുണ്ടായിരുന്നത്. എന്നാല്‍, ആ വിലാസത്തില്‍ ജ. ദാസ് ആണ് ഇപ്പോള്‍ താമസിക്കുന്നത്. ഇതറിയാതെയാണ് സിബിഐ നടപടി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ ഒഡീഷ സംസ്ഥാന ഡിജിപി, പോലിസ് കമ്മീഷണര്‍ വൈ ബി ഖുരാനിയ എന്നിവരെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കോടതിയില്‍ വിളിച്ചുവരുത്തി വിശദീകരണം തേടിയിട്ടുണ്ട്. സിബിഐ ഉദ്യോഗസ്ഥനായ പി കെ മിശ്രയ്ക്കും മറ്റു നാലുപേര്‍ക്കുമെതിരേ  കേസെടുത്തിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss