|    Jan 21 Sat, 2017 2:06 pm
FLASH NEWS

മേല്‍പ്പാലത്തിന്റെ സ്ലാബുകള്‍ ഉടന്‍ സ്ഥാപിക്കണമെന്ന് എഡിഎം

Published : 12th July 2016 | Posted By: SMR

കോട്ടയം: നാഗമ്പടം മേല്‍പ്പാലത്തില്‍ പുതിയ സ്ലാബുകള്‍ അടിയന്തരമായി സ്ഥാപിക്കാന്‍ എഡിഎം അജന്താകുമാരിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പാലത്തിലെ പ്രവേശനം പൂര്‍ണമായി അടയ്ക്കാനും എഡിഎം നിര്‍ദേശിച്ചു. ഈ ഭാഗത്ത് വെളിച്ച ക്രമീകരണം പുനസ്ഥാപിച്ചതായും സാമൂഹിക വിരുദ്ധരുടെ ശല്യം ഒഴിവാക്കാന്‍ പോലിസ് സഹായം ഉറപ്പു വരുത്തണമെന്നും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി ആര്‍ സോന ആവശ്യപ്പെട്ടു.
പാലം നവീകരിക്കുന്നതിനു നഗരസഭ നല്‍കേണ്ട തുക സംബന്ധിച്ച തീരുമാനം പിന്നീട് നടക്കും. ഇതിനായി ജനപ്രതിനിധികളുടെയും റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേരും. പാലത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ നേരത്തെ എസ്റ്റിമേറ്റ് എടുത്തിരുന്നു. ഇതിനിടയില്‍ കേടുപാടു സംഭവിച്ച ഭാഗത്തു നിന്ന് വീണ് കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് എഡിഎം അടിയന്തര യോഗം വിളിച്ചത്. റെയില്‍വേ തയ്യാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് 15 ലക്ഷം നിര്‍മാണ ചെലവും 13.5 ലക്ഷം നടത്തിപ്പ് ചെലവുമാണ്.
ഇതില്‍ നിര്‍മാണ ചെലവ് വഹിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായതായി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
കൗണ്‍സിലര്‍മാരായ ടി സി റോയി, അഡ്വ. ടിനോ കെ തോമസ്, എസ് ഗോപകുമാര്‍, സാബു പുളിമൂട്ടില്‍, ഡപ്യൂട്ടി കലക്ടര്‍മാരായ വി ഡി ജോണ്‍, ജയമോഹന്‍, ഡിവൈഎസ്പി ബിജു കെ സ്റ്റീഫന്‍, റെയില്‍വേ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക