|    Mar 21 Wed, 2018 8:34 am
FLASH NEWS

മേല്‍പ്പാലം പ്രവൃത്തി ഇഴയുന്നു; പൊറുതിമുട്ടി ജനം

Published : 21st April 2016 | Posted By: SMR

കണ്ണൂര്‍: പാപ്പിനിശ്ശേരിയിലെ റെയില്‍വേ മേല്‍പ്പാലം പ്രവൃത്തി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇഴഞ്ഞുനീങ്ങുന്നതോടെ പ്രദേശവാസികള്‍ അനുഭവിക്കുന്നത് പറഞ്ഞറിയിക്കാനാവാത്ത ദുരിതം. വിദ്യാര്‍ഥികളും രോഗിക ളും സ്ത്രീകളും തൊഴിലാളികളും വ്യാപാരികളുമടങ്ങുന്ന വ ലിയൊരു സമൂഹം ഇന്നനുഭവിക്കുന്ന ദുരിതത്തിനു കാരണക്കാര്‍ അധികൃതര്‍ തന്നെ.
പാലം പണി തുടങ്ങുമ്പോള്‍ തന്നെ ബദല്‍ വഴികള്‍ ഒരുക്കണമെന്നു പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേ ധത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ നേരിട്ടെത്തിയപ്പോഴും ബദല്‍ സംവിധാനമൊരുക്കിയ ശേഷമേ ഗേറ്റ് അടച്ചിട്ട് പ്രവൃത്തി ആരംഭിക്കുകയുള്ളൂവെന്ന് പറഞ്ഞെങ്കിലും എല്ലാം പാഴ്‌വാക്കായി. സ്ഥലം എംപി പി കെ ശ്രീമതിയും എംഎല്‍എ കെ എം ഷാജിയും പഞ്ചായത്ത് അധികൃതരുമെല്ലാം കൈമലര്‍ത്തിയതോടെയാണ് പാപ്പിനിശ്ശേരി നിവാസികളുടെ ദുരിതം നീണ്ടുപോയത്.
മൂന്നു വര്‍ഷം മുമ്പാണ് മേല്‍പാലം പ്രവൃത്തിയുടെ പ്രാരംഭനടപടികള്‍ തുടങ്ങിയത്. പ്രദേശവാസികളൊന്നും മേല്‍പാലത്തെ എതിര്‍ത്തിരുന്നില്ല. എന്നാല്‍ ബദല്‍ പാതയൊരുക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നെങ്കിലും മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളൊന്നും കാര്യക്ഷമമായി ഇടപെട്ടില്ല.
ഹാജി റോഡ്, റെയില്‍വേ ഗേറ്റ് പരിസരങ്ങള്‍ ഈയടുത്താണ് മികച്ച വ്യാപാരകേന്ദ്രങ്ങളായി വളര്‍ന്നത്. മേല്‍പാലം പ്രവൃത്തിക്കായി ഗേറ്റ് അടച്ചതിനാല്‍ യാത്രാ സൗകര്യങ്ങളെ ല്ലാം അടഞ്ഞതോടെ സമീപവാസികള്‍ പാപ്പിനിശ്ശേരിയെ കൈവെടിഞ്ഞു. പല സ്ഥാപനങ്ങ ളും അടച്ചുപൂട്ടി. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ട്ടപ്പെട്ടു. ഇപ്പോള്‍ ഗേറ്റ് അടച്ചിട്ട് 260 ദിവസം പിന്നിട്ടിട്ടും അധികൃതര്‍ മൗനത്തിലാണ്. നിത്യരോഗികളായവര്‍ റെയില്‍വേ ലൈന്‍ മുറിച്ചുകടന്ന് ആശുപത്രിയിലേക്കു പോവുന്നത അപകടകരവും കുറ്റകരവുമാണെങ്കിലും നിവൃത്തിയില്ലാതെ ചെയ്യുകയാണ്. തൊട്ടടുത്ത കല്ല്യാശ്ശേരി മണ്ഡലത്തിലെ താവം റെയില്‍വേ ക്രോസിങിലും ഇതേ പ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ സ്ഥലം എംഎല്‍എ ടി വി രാജേഷും നാട്ടുകാരും പ്രതിഷേധിച്ചതിനാല്‍ സബ്‌വേ നിര്‍മിച്ച ശേഷമാണ് മേല്‍പാലം നിര്‍മാണം പുന രാരംഭിച്ചത്.
മേഖലയിലെ ഏക ആശുപ ത്രിയായ എംഎം ഹോസ് പിറ്റ ലിലേക്ക് കേവലം 50 മീറ്റര്‍ മാ ത്രമേ ദൂരമുള്ളൂ എങ്കിലും അത്യാസന്ന നിലയിലുള്ള രോ ഗിയുമായി പോവുന്ന ആംബുലന്‍സിന് അര മണിക്കൂറോളം അധികസമയമെടുത്ത് ചുറ്റി വളഞ്ഞുപോവണം. തീ പിടിത്ത മോ അത്യാഹിതമോ ഉണ്ടായാ ലും ഇതു തന്നെയാണു സ്ഥിതി. ഗേറ്റിനപ്പുറത്തുള്ള പാചക വാ തക വിതരണത്തിനുള്ള വാഹ നങ്ങള്‍ 8 കിലോമീറ്ററോളം ചുറ്റി വരേണ്ടതിനാല്‍ അധിക വാടക ഈടാക്കുകയാണ്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന രോഗികളെ ഗേറ്റി നിരുവ ശേത്ത ക്കും എടുത്തു കടത്തുന്നത് ദയനീയ കാഴ്ചയാണ്. ജന ജീ വിതത്തിന്റെ സകലമേഖലയിലും നഷ്ടങ്ങളുടെ കണക്കു മാത്രമാണുള്ളത്. സ്‌കൂളുകള്‍, പ ഞ്ചായത്ത് ഓഫിസ്, പിഎച്ച്‌സി, വില്ലേജ് ഓഫിസ് തുടങ്ങിയ അനേകം സര്‍ക്കാര്‍ ഓഫിസുകളില്‍ പോവണമെങ്കിലും സമയവും ധനവും നഷ്ടപ്പെടുകയാ ണ്.
പ്രദേശവാസികളുടെ നിര ന്തര പോരാട്ടത്തിന്റെ ഭാഗമായി സബ്‌വേ നിര്‍മാണം തുടങ്ങിയെങ്കിലും അതും മന്ദഗതിയിലാണ്. റെയില്‍ പാളത്തിനു സ മാന്തരമായി ഒഴുകുന്ന തോടില്‍ മണ്ണിട്ടതിനാല്‍മഴക്കാലത്ത് വെള്ളക്കെട്ടിനും കാരണമാവും. റോഡിനേക്കാള്‍ താഴ്ചയിലു ള്ള കടകളിലും മല്‍സ്യമാര്‍ക്കറ്റിലും വരെ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് വ്യാപാരികള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss