|    Jul 27 Thu, 2017 12:24 am
FLASH NEWS

മേല്‍പ്പാലം ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: റെയില്‍വേ അധികൃതര്‍

Published : 20th August 2016 | Posted By: SMR

തൃശൂര്‍: തൃശൂര്‍ ദിവാന്‍ജി മൂലയില്‍ റെയില്‍വേ നിര്‍മിക്കുന്ന മേല്‍പ്പാലം ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് റെയില്‍വേ അധികൃതര്‍ സി എന്‍ ജയദേവന്‍ എംപിക്ക് ഉറപ്പ് നല്‍കി. റെയില്‍വേയുടെ വികസന പദ്ധതികള്‍ അവലോകനം ചെയ്യുന്നതിന് എംപി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് റെയില്‍വേയുടെ നിര്‍മാണ വിഭാഗം എഞ്ചിനീയര്‍മാര്‍ ഇക്കാര്യം അറിയിച്ചത്.
തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ എസ്‌കലേറ്റര്‍ നിര്‍മാണ പുരോഗതിയും മറ്റു വികസന പ്രവര്‍ത്തനങ്ങളും നേരില്‍ കണ്ട് വിലയിരുത്താനാണ് സി എന്‍ ജയേദവന്‍ എംപി റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശിച്ചത്. രണ്ടാം പ്ലാറ്റ്‌ഫോമിലെ എസ്‌കലേറ്റര്‍ സെപ്തംബറില്‍ ഓണത്തിനു മുമ്പായി ഉദ്ഘാടനം ചെയ്യാനാകുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും എംപി പറഞ്ഞു.
ഒന്നാം പ്ലാറ്റ്‌ഫോമില്‍ എസ്‌കലേറ്റര്‍ സ്ഥാപിക്കാനുള്ള എല്ലാ അനുമതികളും പൂര്‍ത്തിയായി കഴിഞ്ഞതായി സി എന്‍ ജയദേവന്‍ അറിയിച്ചു. എസ്‌കലേറ്റര്‍ ഇറക്കുമതി ചെയ്യുന്നതോടെ നിര്‍മാണം ആരംഭിക്കും. ലിഫ്റ്റ് അടക്കമുള്ള മൂന്നാമത് ഫുട് ഓവര്‍ബ്രിഡ്ജിന്റെ നിര്‍മാണം തൃപ്തികരമായ രീതിയിലാണ് നടന്നു വരുന്നതെന്നും എംപി പറഞ്ഞു.
റെയില്‍വേ എറണാകുളം ഏരിയാ മാനേജര്‍ ഡോ. രാജേഷ് ചന്ദ്രന്‍, തൃശൂര്‍ സ്‌റ്റേഷന്‍ മാനേജര്‍ ജോസഫ് നൈനാന്‍, ഡെപ്യൂട്ടി സ്‌റ്റേഷന്‍ മാനേജര്‍ മീനാമ്പാള്‍, അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനിയര്‍ എം പി ശ്രീനിവാസന്‍, സീനിയര്‍ സെക്ഷന്‍ എഞ്ചിനിയര്‍മാരായ രവികുമാര്‍, ഗോപകുമാര്‍, റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി കൃഷ്ണകുമാര്‍ തുടങ്ങിയവരും എംപിയോടൊപ്പമുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക