|    Jul 19 Thu, 2018 11:43 am
FLASH NEWS

മേല്‍പാലത്തിനു മുകളില്‍ റീടാറിങ് നടത്തും

Published : 14th September 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: ദേശീയപാത 213 ല്‍ അങ്ങാടിപ്പുറത്ത് അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് അടിയന്തിര പരിഹാരം കാണുന്നതിന് റോഡില്‍ രൂപപ്പെട്ട ഗര്‍ത്തങ്ങള്‍ പാച്ച് വര്‍ക്കും റീ ടാറിംഗും നടത്തി ഗതാഗതം സുഗമമാക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം.  പ്രധാനപ്പെട്ട കവലകളിലെല്ലാം ട്രാഫിക് പോലീസിനെ നിയോഗിക്കുക, ദേശീയ പാതയിലേക്ക് ചേരുന്ന റോഡുകളില്‍ നിന്നെല്ലാം വാഹനങ്ങള്‍ ഇടത് ഭാഗത്തേക്ക് മാത്രം തിരിഞ്ഞ് പോവുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കുക, റോഡ് കയ്യേറ്റങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി അങ്ങാടിപ്പുറം ടൗണില്‍ റോഡ് വീതി കൂട്ടൂക, മേല്‍പാലത്തിന് മുകളിലുള്ള റോഡിന്റെ ഉപരിതലം ബി.എം.ആന്റ് ബി.സി ചെയ്യുക, എന്നീ ആവശ്യങ്ങളും സര്‍വ കക്ഷി യോഗം മുന്നോട്ട് വെച്ചു. ഇതിനായി ബന്ധപ്പെട്ടവരെയെല്ലാം നേരില്‍ കാണും.യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, മെംബര്‍ ടി.കെ റഷീദലി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പാതാരി അമീര്‍, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എ.കെ നാസര്‍, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എ.കെ മുസ്തഫ, പി.കെ അബൂബക്കര്‍ ഹാജി, വി. ബാബു രാജ്, എം.എം. സക്കീര്‍ ഹുസൈന്‍, പി. രാധാകൃഷ്ണന്‍, വി.രമേശന്‍, എ.ഹരി, ഹംസ പാലൂര്‍, ചമയം ബാപ്പു ഹാജി, കെ.എം ഇഗ്‌നേഷ്യസ്, സി. സുകുമാരന്‍, സി. സേതുമാധവന്‍, ഷാലിമാര്‍ ഷൗകത്ത്, കെ. മുഹമ്മദലി ഹാജി, പച്ചീരി ഫാറൂഖ്, സംസാരിച്ചു. താലൂക്കിലെ മുഴുവന്‍ എംഎല്‍എമാര്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍, രാഷ്ട്രീയ സംഘടനാ നേതാക്കള്‍, വ്യാപാരി സംഘടനാ ഭാരവാഹികള്‍ ബസ്സുടമ സംഘം ഭാരവാഹികള്‍, തുടങ്ങിയവരെ ഉള്‍പ്പെടുത്തി വിപുലമായ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കുന്നതിനും സര്‍വ്വകക്ഷി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss