|    Oct 16 Tue, 2018 1:10 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മേല്‍ത്തട്ട് : ഒബിസി വരുമാന പരിധി 8 ലക്ഷമാക്കി ഉത്തരവ്‌

Published : 14th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഒബിസി സംവരണത്തിന്റെ മേല്‍ത്തട്ടു വരുമാന പരിധി (ക്രീമിലെയര്‍) വര്‍ഷത്തില്‍ ആറു ലക്ഷത്തില്‍ നിന്ന് എട്ടു ലക്ഷമാക്കി ഉയര്‍ത്തി ഔദ്യോഗിക ഉത്തരവായി. ഇതോടെ, എട്ടു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ നോണ്‍ ക്രീമിലെയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടും. ഇവര്‍ക്ക് മറ്റു പിന്നാക്കവിഭാഗക്കാര്‍ക്ക് ലഭിക്കുന്ന സംവരണങ്ങള്‍ക്ക് അര്‍ഹതയുണ്ടാവും. ഉദ്യോഗസ്ഥകാര്യ മന്ത്രാലയമാണ് ക്രീമിലെയര്‍ പരിധി ഉയര്‍ത്തി അറിയിപ്പ് പുറപ്പെടുവിച്ചത്. 1993ല്‍ ഒരു ലക്ഷമായിരുന്ന ക്രീമിലെയര്‍ വാര്‍ഷിക വരുമാന പരിധി മൂന്നു തവണയായി ഉയര്‍ത്തിയിരുന്നു. 2013ലായിരുന്നു ആറു ലക്ഷമാക്കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss