|    Mar 25 Sat, 2017 5:24 am
FLASH NEWS

മേല്‍ക്കൂര ഇടിഞ്ഞ് തകര്‍ന്ന വീട്ടില്‍ താമസിക്കുന്ന വൃദ്ധ സഹായത്തിനായി കേഴുന്നു

Published : 4th July 2016 | Posted By: SMR

പന്തളം: തകര്‍ത്ത് പെയ്യുന്ന മഴയില്‍ മേല്‍്ക്കൂര ഇടിഞ്ഞ് തകര്‍ന്ന വീട്ടില്‍ കഴിയുന്ന വൃദ്ധസ്ത്രീ സഹായത്തിനായി കേഴുന്നു. നഗരസഭയില്‍ പന്ത്രണ്ടാം ഡിവിഷനില്‍ പുത്തന്‍വീട്ടില്‍ കൈപ്പൂരി പാറയില്‍ തേവി (92) ആണ് നിലംപൊത്താറായ വീട്ടില്‍ കഴിയുന്നത്.
തേവി ഒറ്റയ്ക്കാണ് താമസം. മക്കള്‍ അഞ്ച് പേര്‍ ഉണ്ടെങ്കിലും ആര്‍ക്കും തന്നെ അമ്മയെകൂടി സംരക്ഷിക്കാന്‍ കഴിയുന്ന സ്ഥിതിയിലല്ല. സമീപ പ്രദേശത്തെ വീടുകളില്‍ ചെറിയ ജോലികള്‍ ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിതം തള്ളി നീക്കുന്നത്. മക്കള്‍ പലതരം രോഗത്താല്‍ ചികില്‍സയിലാണ്. ഭര്‍ത്താവ് ശങ്കരന്‍ ഇരുപത്‌വര്‍ഷം മുമ്പ് മരിച്ചു പോയി. കൈപ്പൂരി കോളനിയിലെ മുതിര്‍ന്ന പൗരനാണ് തേവി മുത്തശ്ശി. കാലാവര്‍ഷം കനക്കുമ്പോള്‍ ഒരുതുള്ളി വെള്ളംപോലും വീടിന് പുറത്തേക്ക് പോവുകയില്ല. മാറിമാറി വന്ന വാര്‍ഡ് പ്രതിനിധികളെല്ലാംതന്നെ വീട് നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇങ്ങോട്ട് വന്നിട്ടില്ല. തന്റെ അന്ത്യകാലത്തെങ്കിലും ചോര്‍ച്ചയില്ലാത്ത വീട്ടില്‍ കഴിയാന്‍ സാഹചര്യം ഒരുക്കുന്ന തീരുമാനം നഗരസഭയില്‍ നിന്നുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് തേവിയമ്മ.

(Visited 8 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക