|    Dec 14 Thu, 2017 3:56 am
FLASH NEWS

മേലൂരില്‍ പെട്രോള്‍ പമ്പിനെതിരായുള്ള നിരാഹാര സമരപ്പന്തല്‍ സാമൂഹികവിരുദ്ധര്‍ കത്തിച്ചു

Published : 14th July 2017 | Posted By: fsq

 

ചാലക്കുടി: മേലൂരിലെ പെട്രോള്‍ പമ്പിനെതിരെ നിരാഹാരസമരം നടത്തുന്ന ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരുടെ പന്തല്‍ കത്തിച്ച നിലയില്‍. മേലൂര്‍ ജങ്ഷനിലുള്ള സമരപ്പന്തലാണ് ബുധനാഴ്ച പുലര്‍ച്ചെ അഗ്‌നിക്കിരയാക്കിയത്. പമ്പുടമയും സംഘവുമാണ് ഇതുചെയ്തതെന്ന് സമരക്കാര്‍ ആരോപിച്ചു. ഷെഡിന്റെ മുക്കാല്‍ ഭാഗവും കത്തിനശിച്ചു. വിവരമറിഞ്ഞെത്തിയ കൊരട്ടി പൊലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീയണച്ചത്. രണ്ടു ദിവസം മുമ്പാണ് ആക്ഷന്‍ കൗണ്‍സിന്റെ നേതൃത്വത്തില്‍ നിരാഹാര സമരം ആരംഭിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ടാങ്കര്‍ ലോറിയില്‍ നിന്നും പമ്പിങ് നടത്തുന്നതിനിടെ മാസങ്ങള്‍ക്കു മുമ്പാണ് ലീക്ക് ചെയ്ത് 1500 ലിറ്റര്‍ പെട്രോള്‍ സമീപത്തെ ഏതാനും കിണറുകളില്‍ എത്തിയത്. ഇതേതുടര്‍ന്ന് റവന്യൂ വകുപ്പ് അധികൃതര്‍ പമ്പിന്റെ പ്രവര്‍ത്തനം തടഞ്ഞു. പിന്നീട് ഹൈക്കോടതിയെ സമീപിച്ച ഉടമ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിബന്ധനകള്‍ പാലിച്ചാണ്  വീണ്ടും പമ്പിന്റെ പ്രവര്‍ത്തനം പുനഃരാരംഭിച്ചത്. എന്നാല്‍ തങ്ങള്‍ ആവശ്യപ്പെട്ട പ്രകാരം കൂടുതല്‍ സരക്ഷതയോടെ ടാങ്ക് നിര്‍മ്മിച്ചില്ലെന്ന് പരിസരവാസികള്‍ ആരോപിച്ചു. എന്‍ സി തോമസ്, ജാന്‍സി കുറ്റിപ്പുഴ, ലിജോ കണ്ണമ്പുഴ, വിന്‍സി വര്‍ഗ്ഗീസ്, സ്വപ്‌ന ഡേവിസ്, ആനി ദേവസ്സിക്കുട്ടി എന്നിവരാണ് ഇപ്പോള്‍ നിരാഹാരം ഇരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക