|    Jan 17 Tue, 2017 6:36 pm
FLASH NEWS

മേലധികാരികളറിയാതെ ട്രാഫിക് പരിഷ്‌കാരം; വിവാദമായതോടെ പിന്‍വലിച്ചു

Published : 13th October 2016 | Posted By: Abbasali tf

തൊടുപുഴ: നഗരത്തില്‍ യാത്രക്കാരെ കുരുക്കിലാക്കി മേലധികാരികളറിയാതെ ട്രാഫിക് പരിഷ്‌ക്കാരം.സംഭവം വിവാദമായതോടെ ഇന്നലെ മുതല്‍ പോലിസ് ഉന്നാതാധികാരികള്‍ ഇടപെട്ട് വിഷയം പരിഹരിച്ചു.ഗതാഗതം പഴയ സ്ഥിതയിലാക്കി.തൊടുപുഴ സ്‌റ്റേഷനു മുന്നിലാണ് ട്രാഫിക് വണ്‍വെ തുറന്ന് കൊടുത്തത്. തൊടുപുഴ പഴയ പാലം കടന്നുവരുന്ന വാഹനങ്ങള്‍ സാധാരണയായി അമ്പലം ബൈപ്പാസുവഴി അമ്പലം റോഡ് കടന്ന മൂവാറ്റുപുഴ റോഡിലൂടെയാണ് കാഞ്ഞിരമറ്റം ബൈപ്പാസ് റോഡിലേക്ക് പോയിരുന്നത്.എന്നാല്‍ രണ്ട് ദിവസമായി നേരെ തന്നെ വാഹനങ്ങള്‍ കടന്ന് പോവാനുള്ള സൗകര്യമാണ് തൊടുപുഴയിലെ ട്രാഫിക് വിഭാഗം ഒരുക്കിയത്.ഇതോടൊപ്പം ഈ ജംഗ്്ഷനിലെ നോറൈറ്റ് ടേണും എടുത്ത് മാറ്റി.ഇതാണ് മറ്റ് വാഹനയാത്രക്കാര്‍ക്ക് കുരുക്കായത്. മൂവാറ്റുപുഴ ഭാഗത്ത് നിന്നും പുളിമൂട്ടില്‍ കവല വഴി വരുന്ന വാഹനങ്ങളും,മാര്‍ക്കറ്റ് റോഡ് വഴി വരുന്ന വാഹനങ്ങളും കാഞ്ഞിരമറ്റം ബൈപ്പാസുവഴി നഗരത്തിലേക്ക് വരുന്ന വാഹനങ്ങളും സന്ധിക്കുന്നത് തൊടുപുഴ സ്‌റ്റേഷന് മുന്നിലെ ജങ്്ഷനിലാണ്.എന്നാല്‍ എതിര്‍വശത്ത് കൂടി വാഹനങ്ങള്‍ അറിയിപ്പിലാതെ കടന്ന് വന്നതോടെ യാത്രക്കാര്‍ കുരുക്കിലായി.ട്രാഫിക് അഡൈ്വസറി കമ്മിറ്റിക്കാണ് ഇത്തരത്തില്‍ മാറ്റം വരുത്താന്‍ നഗരത്തില്‍ അനുവാദമുള്ളത്.എന്നാല്‍ ഇവരെ മറികടന്നാണ് പ്രത്യേക താല്‍പര്യത്തോടെയുള്ള പോലിസിന്റെ ഈ നിക്കമെന്നാണ് വിവരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക