|    May 27 Sat, 2017 1:45 pm
FLASH NEWS

മേനക ഗാന്ധിക്ക് വളര്‍ത്താന്‍ തെരുവുനായ്ക്കളെ അയക്കുമെന്ന്

Published : 5th September 2016 | Posted By: SMR

menaka-gandi

കോഴിക്കോട്: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍നിന്ന് രണ്ട് കണ്ടെയ്‌നറുകളിലായി തെരുവുനായ്ക്കളെ മേനക ഗാന്ധിക്ക് വളര്‍ത്താനായി അയച്ചുകൊടുക്കുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജനവേദി സംഘടനയുടേതാണ് തീരുമാനം.
തെരുവുനായ വിഷയത്തില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാനാണ് ജനവേദിയുടെ തീരുമാനം. ‘തെരുവുനായ്ക്കള്‍, നേരായ പരിഹാരം എന്ത്’ എന്ന വിഷയത്തില്‍ ഓപണ്‍ ഫോറം സംഘടിപ്പിക്കും.
യോഗം പ്രസിഡന്റ് അഡ്വ. മഞ്ചേരി സുന്ദര്‍രാജ് ഉദ്ഘാടനം ചെയ്തു. അഡ്വ. സഞ്ജീവ് മരക്കാത്ത് അധ്യക്ഷത വഹിച്ചു. ബഷീര്‍ പൂവാട്ടുപറമ്പ്, സലാം പടിഞ്ഞാറയില്‍, സി പി കുമാരന്‍, കെ കൃഷ്ണന്‍, ബാലക്കുറുപ്പ്, ഗണേശന്‍ പാലത്ത്, സി ശശി, എം പത്മാവതി, ഹാരിസ് ബാവ, എം സുകുമാരന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day