|    Mar 28 Tue, 2017 3:50 am
FLASH NEWS

മേനക ഗാന്ധിക്ക് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാവില്ല: ചെന്നിത്തല

Published : 23rd August 2016 | Posted By: SMR

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ കടിയേറ്റ് തിരുവനന്തപുരം പുല്ലുവിളയില്‍ വയോധിക മരിച്ച സംഭവത്തില്‍ വിവാദപ്രസ്താവന നടത്തിയ കേന്ദ്ര മന്ത്രി മേനക ഗാന്ധിക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മേനക ഗാന്ധിക്ക് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാവില്ലെന്നും തെരുവുനായ ശല്യം നേരിടാന്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.
അക്രമകാരികളായ നായ്ക്കളെ കൊല്ലുക തന്നെയാണുവേണ്ടത്. നായ്ക്കളെ കൊല്ലാന്‍ പാടില്ലെന്ന മേനക ഗാന്ധിയുടെ നിലപാടിനോട് യോജിക്കാനാവില്ല. നായകളുടെ ആക്രമണത്തില്‍ മരിച്ച ശിലുവമ്മയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കണം. സൗജന്യമായി വീടുവച്ചു നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
തെരുവുനായ്ക്കളെ കൊല്ലുന്നതുകൊണ്ടു കേരളത്തില്‍ പട്ടികടി കുറയില്ലെന്നു കേന്ദ്ര ശിശുവികസന വകുപ്പുമന്ത്രി മേനക ഗാന്ധി പറഞ്ഞിരുന്നു. സ്ത്രീ കൊല്ലപ്പെട്ട സംഭവം ദുഃഖകരമാണ്. അതിനു നായ്ക്കളെ കൊല്ലുന്നത് മണ്ടത്തരമാണ്. ബീച്ചിലേക്കുപോയ സ്ത്രീയുടെ കൈവശം മാംസം ഉണ്ടായിരുന്നിരിക്കണം. വെറുതെ നായകള്‍ ആക്രമിക്കില്ലെന്നും ദ വീക്കിന് അനുവദിച്ച അഭിമുഖത്തില്‍ അവര്‍ പറഞ്ഞിരുന്നു.
തിരുവനന്തപുരം പുല്ലുവിളയില്‍ തെരുവുനായക്കൂട്ടം 65കാരിയെ കടിച്ചുകൊന്നതിനെ തുടര്‍ന്നു പ്രദേശത്തെ തെരുവുനായ്ക്കളെ കൊല്ലാന്‍ പഞ്ചായത്ത് ഉത്തരവിട്ട പശ്ചാത്തലത്തിലായിരുന്നു മേനക ഗാന്ധിയുടെ പ്രതികരണം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day