|    Jun 23 Fri, 2017 2:10 pm
FLASH NEWS
Home   >  Kerala   >  

മേനകയുടെ വാക്കുകള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കേണ്ട: കുമ്മനം രാജശേഖരന്‍

Published : 30th October 2016 | Posted By: mi.ptk

kummanam

കോഴിക്കോട്: തെരുവുനായ വിഷയത്തില്‍ കേന്ദ്രമന്ത്രി മേനകഗാന്ധിയുടെ വാക്കുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇത്ര പ്രാധാന്യം നല്‍കേണ്ട ആവശ്യമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. തദ്ദേശ ഭരണ മന്ത്രി കെ ടി ജലീലിന് ഒരു തുറന്ന കത്ത് എന്ന ശീര്‍ഷകത്തില്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലിട്ട പോസ്റ്റിലാണ് കുമ്മനം  അഭിപ്രായപ്പെട്ടത്.തെരുവുനായ ശല്യത്തിനെതിരേ നടപടിയെടുക്കാന്‍ മേനകാഗാന്ധിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും അനുമതിയെന്തിനെന്ന് മന്ത്രിയും സര്‍ക്കാരും വ്യക്തമാക്കണമെന്ന് കുമ്മനം തന്റെ ഫേസ്ബുക് പോസ്റ്റില്‍ ആവശ്യപ്പെടുന്നു. മേനകാഗാന്ധിയെ പഴി പറഞ്ഞ് എത്രനാള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാന്‍ പറ്റും? വനിതാ ശിശുക്ഷേമമന്ത്രിയുടെ പ്രസ്താവനകള്‍ക്ക് തെരുവുനായ വിഷയത്തില്‍ ഇത്രയധികം പ്രാധാന്യം കല്‍പ്പിക്കുന്നത് എന്തിനാണ്? മൃഗസ്‌നേഹി എന്ന നിലയിലാണ് മേനകാഗാന്ധി സ്വന്തം വകുപ്പിന് പുറത്തുള്ള വിഷയങ്ങളില്‍ ഇടപെടുന്നത്. ഈ സാഹചര്യത്തില്‍ മേനകാഗാന്ധിയാണ് കേരളത്തിലെ തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് തടസ്സമെന്ന വാദത്തിന് എന്താണ് പ്രസക്തി. തെരുവുനായ്ക്കള്‍ ഇല്ലാതാവരുതെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം മാഫിയകളുടെ താല്‍പര്യമാണോ ഇതിന് പിന്നിലെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. എന്നിങ്ങനെയാണ് കുമ്മനം ഫേസ്ബുക്ക്  പോസ്റ്റില്‍ അഭിപ്രായപ്പെടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക