|    Jan 19 Fri, 2018 11:13 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മേധാ പട്കറുടെ നിരാഹാരം ഒത്തുതീര്‍പ്പാക്കണം: കാനം രാജേന്ദ്രന്‍

Published : 8th August 2017 | Posted By: fsq

 

തിരുവനന്തപുരം: നര്‍മദ താഴ്‌വരയിലെ ജനതയുടെ ജീവിതം ഉറപ്പാക്കാനായി മേധാ പട്കറും സഹപ്രവര്‍ത്തകരും നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്രവും മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാരും അടിയന്തരമായി ഇടപെടണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ലോകം ആദരിക്കുന്ന സാമൂഹികപ്രവര്‍ത്തകയായ മേധാപട്കറുടെ ആരോഗ്യനില വഷളായിമാറുമ്പോഴും ആ സത്യഗ്രഹസമരം കണ്ടില്ലെന്ന് നടിക്കുന്നത് ഭൂഷണമല്ല. വികസനത്തിന്റെ പേരില്‍ പ്രകൃതിയേയും ജനങ്ങളേയും തകര്‍ത്തെറിയുന്ന വിനാശകരമായ പദ്ധതികള്‍ക്കുള്ള വലിയ ഉദാഹരണമാണ് നര്‍മദ താഴ്‌വരയില്‍ അരങ്ങേറുന്നതെന്നും കാനം അഭിപ്രായപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day