|    Aug 23 Wed, 2017 8:08 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മേധാ പട്കറുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്രം ഇടപെടണം: വിഎസ്

Published : 6th August 2017 | Posted By: fsq

 

തിരുവനന്തപുരം: സര്‍ദാര്‍ സരോവര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക്കുന്ന  പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കറുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം വര്‍ധിപ്പിക്കുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്ന പതിനായിരക്കണക്കിനാളുകളുടെ പുനരധിവാസം പൂര്‍ണമായി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് മേധാപട്കര്‍ കഴിഞ്ഞ ഒമ്പതു ദിവസമായി നിരാഹാരസമരം നടത്തുന്നത്.  ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ട മധ്യപ്രദേശ് സര്‍ക്കാര്‍ ഈ സമരം കണ്ടില്ലെന്നു നടിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ കേന്ദ്രം ഇടപെട്ട് ജനങ്ങളുടെ പുനരധിവാസം ഉറപ്പാക്കിക്കൊണ്ട് മേധാപട്കറുടെ ജീവന്‍ രക്ഷിക്കാന്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക