|    Jan 19 Thu, 2017 3:58 am
FLASH NEWS

മേട്ടുപ്പാളയത്ത് ഹിന്ദു മുന്നണി പ്രവര്‍ത്തകനെ അജ്ഞാതര്‍ വെട്ടിക്കൊന്നു

Published : 24th September 2016 | Posted By: SMR

കോയമ്പത്തൂര്‍:  തുടിയല്ലൂരിനടുത്ത് ഹിന്ദു മുന്നണി പ്രവര്‍ത്തകനെ അജ്ഞാതര്‍ വെട്ടിക്കൊന്നു. സംഭവത്തില്‍ പ്രകോപിതരായ പ്രവര്‍ത്തകര്‍ ബന്ദിന് ആഹ്വാനം ചെയ്യുകയും വ്യാപകമായി അക്രമം അഴിച്ചുവിടുകയും ചെയ്തു. ഹിന്ദു മുന്നണി വക്താവായിരുന്ന ശശികുമാറി(35)നെയാണ് തുടിയല്ലൂരിനു സമീപം സുബ്രഹ്മണ്യപുരത്തെ വീട്ടിലേക്കു പോവുമ്പോള്‍ ബൈക്കിലെത്തിയ നാലംഗ അജ്ഞാത സംഘം വ്യാഴാഴ്ച രാത്രി വെട്ടിക്കൊലപ്പെടുത്തിയത്.
സംഭവത്തെത്തുടര്‍ന്ന് ഹിന്ദുമുന്നണി ആഹ്വാനംചെയ്ത ബന്ദില്‍ പരക്കെ അക്രമസംഭവങ്ങള്‍ അരങ്ങേറി. സംഘടനയുടെ സംസ്ഥാന നേതാവ് സി സുബ്രഹ്മണ്യന്‍ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ തമിഴ്‌നാട് മറ്റൊരു ഗുജറാത്തായി മാറുമെന്ന് മുന്നറിയിപ്പ് നല്‍കി.
അക്രമാസക്തരായ പ്രവര്‍ത്തകര്‍ നാല് സര്‍ക്കാര്‍ ബസ്സുകള്‍ തകര്‍ത്തു. പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി. ഒരു ബസ് ഡ്രൈവര്‍ക്കു പരിക്കേറ്റു. ഇതിനിടെ ഒരുസംഘം ന്യൂനപക്ഷങ്ങള്‍ വസിക്കുന്ന മേഖലകളിലും അക്രമങ്ങള്‍ നടത്തിയതായി റിപോര്‍ട്ടുണ്ട്.
അക്രമസംഭവങ്ങളെത്തുടര്‍ന്ന് അധികൃതര്‍ കോയമ്പത്തൂര്‍ മേഖലയില്‍ സമീപ ജില്ലയില്‍ നിന്നും 500ല്‍ അധികം സുരക്ഷാ ഭടന്‍മാരെ നിയോഗിച്ചു. സംഘടന ആഹ്വാനംചെയ്ത ബന്ദിനെത്തുടര്‍ന്ന് വാണിജ്യ സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യ ബസ്സുകളും ടാക്‌സികളും ഓട്ടോറിക്ഷകളും പലഭാഗത്തും നിരത്തിലിറങ്ങിയില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക