|    Apr 27 Fri, 2018 10:38 am
FLASH NEWS

മേച്ചേരിക്കുന്ന് റോഡില്‍ യാത്ര ദുഷ്‌കരം; നന്നാക്കാന്‍ നടപടിയില്ല

Published : 12th July 2016 | Posted By: SMR

മാനന്തവാടി: എടവക പഞ്ചായത്തിലെ മേച്ചേരിക്കുന്ന്-അമ്പലവയല്‍ ജങ്ഷന്‍ റോഡിലൂടെ നടക്കണമെങ്കില്‍ അഭ്യാസം പഠിക്കണം. ഒരു കിലോമീറ്റര്‍ ദൂരമുളള മണ്‍റോഡാണിത്. മഴക്കാലമായാല്‍ കാല്‍നടയാത്രക്കാര്‍ വീണു പരിക്കേല്‍ക്കുന്നത് പതിവാണ്. ഒമ്പതു വര്‍ഷം മുമ്പാണ് റോഡ് നിര്‍മിച്ചത്. പീന്നീട് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ണെടുത്ത് ഉയരം കുറയ്ക്കുകയും റോഡ് വീതികൂട്ടുകയും ചെയ്തു.
പിന്നീട് ഇതുവരെ യാതൊരു വിധ പ്രവൃത്തികളും നടത്തിയിട്ടില്ല. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ വീണ് പരിക്കേറ്റ സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
പതിനഞ്ചിലേറെ കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. മാറിമാറി വന്ന പഞ്ചായത്ത് മെംബര്‍മാര്‍ റോഡ് നന്നാക്കാമെന്നു വാഗ്ദാനം നല്‍കാറുണ്ടെങ്കിലും ഒന്നും നടക്കാറില്ലെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തി. രോഗികളെയും മറ്റും ചുമന്ന് കൊണ്ടുവന്നാണ് പ്രധാന നിരത്തില്‍ എത്തിക്കുന്നത്. അതേസമയം, തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റിനും കല്ലിടാനുമുള്ള നടപടികള്‍ ആരംഭിച്ചതായി ഗ്രാമപ്പഞ്ചായത്ത് അംഗം ഷൈനി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss