|    Sep 25 Tue, 2018 10:26 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മേഘാലയ ഉപതിരഞ്ഞെടുപ്പ്: മുഖ്യമന്ത്രിക്കു ജയം

Published : 28th August 2018 | Posted By: kasim kzm

ഷില്ലോങ്: മേഘാലയയിലെ സൗത്ത് ടുറ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും എന്‍പിപി പ്രസിഡന്റുമായ കോണ്‍റാഡ് സാങ്മയ്ക്കു ജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ലോട്ടെ ഡബ്ല്യു മോമിനെ 8400 വോട്ടുകള്‍ക്കാണ് സാങ്മ പരാജയപ്പെടുത്തിയത്. 60 അംഗ മേഘാലയ നിയമസഭയില്‍ എന്‍പിപിയടക്കം ആറു പാര്‍ട്ടികള്‍ ചേര്‍ന്നാണു ഭരണം നടത്തുന്നത്. രണ്ടംഗങ്ങളുള്ള ബിജെപിയും ഒരംഗമുള്ള എന്‍സിപിയും സഖ്യത്തിലുണ്ട്. സാങ്മയുടെ വിജയത്തോടെ എന്‍പിപിക്ക് 20 സീറ്റായി. പ്രതിപക്ഷമായ കോണ്‍ഗ്രസ്സിനും 20 സീറ്റാണുള്ളത്.
മേഘാലയിലെ റാണികോര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പു ഫലവും ഇന്നലെ പുറത്തുവന്നു. മണ്ഡലത്തില്‍ യുനൈറ്റഡ് ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി പി മര്‍വെയിന്‍ എതിര്‍സ്ഥാനാര്‍ഥി എന്‍പിപിയുടെ മാര്‍ട്ടിന്‍ എം ഡാന്‍ഗോയെ 2896 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. മാര്‍ട്ടിന്‍ ഡാന്‍ഗോ നേരത്തെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച് ജയിച്ചതായിരുന്നു. തുടര്‍ന്നു രാജി വച്ച് എന്‍പിപിയില്‍ ചേര്‍ന്ന് ഉപതിരഞ്ഞെടുപ്പു നേരിടുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss