|    Oct 22 Sun, 2017 3:07 am
Home   >  Todays Paper  >  page 7  >  

മേഘസ്‌ഫോടനം: ഹിമാചലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

Published : 27th August 2016 | Posted By: SMR

സിം: ഹിമാചല്‍ പ്രദേശിലെ ഗവാള്‍ഡി ഗ്രാമത്തില്‍ മേഘസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പേമാരിയില്‍ നേപ്പാളി കുടുംബത്തിലെ അഞ്ചുപേര്‍ ഒഴുകിപ്പോയി. കേള്‍വിയും സംസാരശേഷിയുമില്ലാത്ത 12 വയസ്സുകാരന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കുടുംബം താമസിച്ച കുന്നിന്‍മുകളിലെ കുടില്‍ ഒഴുകിപ്പോവുകയായിരുന്നു. ലച്ചിറാമും ഭാര്യയും മക്കളുമാണ് മരിച്ചത്. 12കാരനായ അംഗപരിമിതന്‍ മാത്രം രക്ഷപ്പെട്ടതായി സിംല ഡെപ്യൂട്ടി കമ്മീഷണര്‍ രോഹന്‍ ചന്ദ് ഠാക്കൂര്‍ അറിയിച്ചു. അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ കണ്ടെടുത്തെന്ന് അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക