|    Sep 20 Wed, 2017 4:04 am
FLASH NEWS
Home   >  News now   >  

മെഹ്ബൂബ ബിജെപി ബന്ധത്തില്‍ ദുഖിക്കുന്നെങ്കില്‍ തിരഞ്ഞെടുപ്പിലേക്ക് പോകാം: ഒമര്‍

Published : 18th January 2016 | Posted By: TK

omar-abdullah

 

ന്യൂഡല്‍ഹി: പിഡിപി ജമ്മുകാശ്മീരില്‍ ബിജെപിയുമായുള്ള സഖ്യത്തില്‍ മെഹബൂബ ദുഖിക്കുന്നുണ്ടെങ്കില്‍ തിരഞ്ഞെടുപ്പിലേക്ക് പോകാമെന്ന് നാഷനല്‍ കോണ്‍ഗ്രസ് നേതാവ് ഒമര്‍ അബ്ദുല്ല.സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ മെഹ്ബൂബ മുഫ്തിയെ പിഡിപി ചുമതലയേല്‍പ്പിച്ചിരുന്നു.നിലവിലെ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ വിയോഗത്തെ തുടര്‍ന്നാണിത്. ബിജെപിയുമായുള്ള ബന്ധം ഒഴിവാക്കണമെന്ന് പിഡിപിയിലെ തന്നെ ഒരു വിഭാഗം ശക്തമായ ആവശ്യപ്പെടുകയും ചെയ്തു. ഇത് രാഷ്ട്രീയതലത്തില്‍ പുതിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്. ഇതേതുടര്‍ന്നാണ് ഒമറിന്റെ പ്രസ്താവന.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക