|    Jan 20 Fri, 2017 9:35 am
FLASH NEWS

മെഹ്ബൂബ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

Published : 6th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. അതിര്‍ത്തിയില്‍ ഇന്തോ-പാക് സംഘര്‍ഷം വര്‍ധിച്ച പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ ക്രമസമാധാനനില മെഹ്ബൂബ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളും ചര്‍ച്ചാവിഷയമായി. പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സേന മിന്നലാക്രമണം നടത്തിയതിനു ശേഷം ഇതാദ്യമായാണ് മെഹ്ബൂബ പ്രധാനമന്ത്രിയെ കാണുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക