|    Jan 24 Tue, 2017 2:31 am

മെഹ്ബൂബ സ്ഥാനമേല്‍ക്കുക നാലു ദിവസത്തിന് ശേഷം

Published : 8th January 2016 | Posted By: swapna en

mehbooba-mufti


ശ്രീനഗര്‍: പിഡിപി നേതാവ് മെഹ്ബൂബാ മുഫ്തി നാലു ദിവസത്തിന് ശേഷം മാത്രമേ ജമ്മു കശ്മീരിന്റെ  മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകയുള്ളൂ എന്ന് പിഡിപിയുടെ മുതിര്‍ന്ന നേതാവ് മുസഫിര്‍ ഹുസൈന്‍ ബേയ്ഗ് അറിയിച്ചു. പിതാവ് മുഫ്തി മുഹമ്മദ് സെയ്ദിന്റെ നിര്യാണത്തെത്തുടര്‍ന്നുള്ള ദുഖാചരണചടങ്ങുകള്‍ക്ക് ശേഷം മാത്രമേ മെഹബൂബ സ്ഥാനമേല്‍ക്കുകയുള്ളൂ എന്നും അതു വരെ സംസ്ഥാനത്ത് ഗവര്‍ണര്‍ഭരണമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെയുള്ള കെയര്‍ ടേക്കര്‍ ഭരണം മാത്രമായിരിക്കും ഗവര്‍ണറുടേതെന്നും മുസഫിര്‍ ഹുസൈന്‍ ബേയ്ഗ് വിശദീകരിച്ചു. സംസ്ഥാനത്ത് ഭരണഘടനാപ്രതിസന്ധിയൊന്നും നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പിതാവ് മുഫ്തി മുഹമ്മദ് സെയ്ദ് ഇന്നലെ അന്തരിച്ചതിനെ തുടര്‍ന്നാണ് മെഹ്ബുബ മുഫ്തി പുതിയ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. മെഹ്ബുബാ നിലവില്‍ എം പിയാണ്. സഖ്യകക്ഷിയായ ബിജെപിയുടെ പിന്തുണാ കത്ത് ഇന്നു ലഭിക്കേണ്ടതുണ്ട്.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 86 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക