|    Oct 17 Tue, 2017 5:29 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മെഹബൂബ രോഷാകുലയായി; വാര്‍ത്താസമ്മേളനം നിര്‍ത്തി

Published : 26th August 2016 | Posted By: SMR

ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമൊത്ത്  നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രോഷാകുലയായി. സംസ്ഥാനത്തെ സംഘര്‍ഷം കൈകാര്യം ചെയ്യുന്നതില്‍ മെഹ്ബൂബക്കുള്ള പങ്ക് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമാണ് അവരെ ചൊടിപ്പിച്ചത്. ഉടനെ നന്ദി പറഞ്ഞ് എഴുന്നേല്‍ക്കുകയായിരുന്നു. വൈമനസ്യത്തോടെ ആഭ്യന്തരമന്ത്രിയും വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു.
സൈന്യത്തിനു നേരെ നടത്തിയ ആക്രമണമാണ് 47 ദിവസമായി തുടരുന്ന സംഘര്‍ഷത്തിനു കാരണമെന്ന് മെഹ്ബൂബ പറഞ്ഞു. സമാധാനം ആഗ്രഹിക്കുന്നവരാണ്  95 ശതമാനം ജനങ്ങളും. എന്നാല്‍, അഞ്ചു ശതമാനം പേര്‍ പ്രശ്‌നം തട്ടിയെടുത്തിരിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക