|    Jul 23 Sun, 2017 4:13 am
FLASH NEWS
Home   >  National   >  

മെഹബൂബ മുഫ്തി അധികാരമേറ്റു

Published : 4th April 2016 | Posted By: G.A.G

mehboobaakashmirr_03042016

ജമ്മു: ജമ്മു കശ്മീരില്‍ പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ് മെഹബൂബ.
ഇന്നു രാവിലെ 11ന് ജമ്മുവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എന്‍.എന്‍. വോറ സത്യപ്രതിജ്ഞ ചൊല്ലിക്കാടുത്തു.
മന്ത്രിസഭയിലെ 23 പേരും ഇതോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു. സഖ്യകക്ഷിയായ ബിജെപിയുടെ എംഎല്‍എ നിര്‍മല്‍ സിംഗ് ഉപമുഖ്യമന്ത്രിയാണ്. കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, ജിതേന്ദ്ര സിംഗ്, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ പിഡിപിയുടെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ താഖീഖ് കറാ ചടങ്ങില്‍ പങ്കെടുത്തില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക