|    Sep 20 Wed, 2017 11:18 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മെഹബൂബ നാളെ അധികാരമേല്‍ക്കും

Published : 3rd April 2016 | Posted By: SMR

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ മെഹ്ബൂബയ്ക്കു പുറമെ ബിജെപി നേതാവ് ഡോ. നിര്‍മല്‍ സിങും മറ്റു മന്ത്രിമാരും അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങിലേക്കു മുന്‍മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ ക്ഷണിച്ചിട്ടുണ്ട്.
കശ്മീരിന്റെ പ്രഥമ വനിതാ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വെങ്കയ്യനായിഡു, മുതിര്‍ന്ന ബിജെപി നേതാവ് ജിതേന്ദ്ര സിങ് എന്നിവരും പങ്കെടുക്കും. ഇന്ന് ജമ്മുവിലെത്തുന്ന മെഹ്ബൂബ വകുപ്പു വിതരണം സംബന്ധിച്ച് പിഡിപി നേതാക്കളുമായും ബിജെപി നിയമസഭാകക്ഷി നേതാവ് നിര്‍മല്‍ സിങുമായും ചര്‍ച്ച നടത്തും. പിഡിപി നേതൃത്വം അഴിച്ചുപണിയുന്നതുസംബന്ധിച്ച് പാര്‍ട്ടി നേതാക്കളുമായി പ്രത്യേക ചര്‍ച്ചയും നടത്തുന്നുണ്ട്.
സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ഇരു പാര്‍ട്ടികളുടെയും സംയുക്ത പ്രസ്താവന ഗവര്‍ണര്‍ എന്‍ എന്‍ വോറയ്ക്ക് അയക്കും. ബിജെപി നേതൃയോഗം പാര്‍ട്ടിയുടെ മന്ത്രിമാര്‍ ആരൊക്കെയാണെന്നു തീരുമാനിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക