|    Jul 21 Sat, 2018 5:46 am
FLASH NEWS
Home   >  Sports  >  Football  >  

മെസ്സി ഹാട്രിക്കില്‍ ബാഴ്‌സലോണയ്ക്ക് അഞ്ച് ഗോള്‍ ജയം

Published : 10th September 2017 | Posted By: ev sports


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ സൂപ്പര്‍ പോരാട്ടത്തില്‍ കരുത്തരായ ബാഴ്‌സലോണയ്ക്ക് ജയം. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹാട്രിക് ഗോളുകളുമായി കളം നിറഞ്ഞ മല്‍സരത്തില്‍ എസ്പാന്യോളിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ മുക്കിയത്. സുവാരസും പീക്കേയും ഓരോ ഗോള്‍ വീതം  നേടി.
ജയത്തോടെ മൂന്നു കളികളില്‍ ഒമ്പതു പോയന്റുമായി പോയിന്റ് പട്ടികയില്‍ ബാഴ്‌സ ഒന്നാം സ്ഥാനത്തേക്കെത്തി.
26ാം മിനിറ്റില്‍ റാകിറ്റിച്ചിന്റെ പാസില്‍ നിന്നായിരുന്നു മെസ്സിയുടെ ആദ്യ ഗോള്‍ പിറന്നത്. മെസ്സി ഓഫ് സൈഡ് ആയിരുന്നെങ്കിലും റഫറിയുടെ നോട്ടപിശക് തുണച്ചു. 35ാം മിനിറ്റില്‍ ജോര്‍ദി ആല്‍ബയുടെ പാസില്‍ നിന്ന് മെസ്സി കളിയിലെ തന്റെ രണ്ടാം ഗോള്‍ നേടി. രണ്ടാം പകുതിയില്‍ ജോര്‍ദി ആല്‍ബ തന്നെയായിരുന്നു മെസ്സിയുടെ മൂന്നാം ഗോളിനും അവസരം ഒരുക്കിയത്. മെസ്സിയുടെ കരിയറിലെ 42ാം ഹാട്രിക്കാണിത്. ബാഴ്‌സലോണയ്ക്കുവേണ്ടിയുള്ള 38ാം ഹാട്രിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss