|    Jan 18 Wed, 2017 9:37 am
FLASH NEWS

മെസ്സി പരിശീലനം പുനരാരംഭിച്ചു; എല്‍ ക്ലാസിക്കോയില്‍ കളിച്ചേക്കും

Published : 18th November 2015 | Posted By: G.A.G

മാഡ്രിഡ്: അര്‍ജന്റീനയുടെ ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സി കളിക്കളത്തിലേക്ക് മടങ്ങിവരാനൊരുങ്ങുന്നു. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന മെസ്സി കഴിഞ്ഞ ദിവസം പരിശീലനം പുനരാരംഭിച്ചു. ബാഴ്‌സയുടെ പ്രധാന ടീ മിനൊപ്പമാണ് താരം പരിശീലനത്തിലേര്‍പ്പെട്ടത്. ഈയാഴ്ച സ്പാനിഷ് ലീഗില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡിനെതിരേ നടക്കാനിരിക്കുന്ന എല്‍ ക്ലാസിക്കോയില്‍ മെസ്സി ബാഴ്‌സയ്ക്കായി കളിച്ചേക്കുമെന്നാണ് റിപോര്‍ട്ട്. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് രണ്ടു മാസത്തോളമായി മെസ്സി വിശ്രമത്തിലാണ്. സപ്തംബര്‍ 26ന് സ്പാനിഷ് ലീഗില്‍ ലാ പാല്‍മസിനെതിരായ കളിക്കിടെയാണ് സ്‌ട്രൈക്കറുടെ കാല്‍മുട്ടിനു പരിക്കുപറ്റിയത്. എല്‍ ക്ലാസിക്കോയും താരത്തിനു നഷ്ടമാവുമെന്നായിരുന്നു നേരത്തേയുള്ള റിപോര്‍ട്ടുകള്‍. എന്നാല്‍ പരിശീലനം പുനരാരംഭിച്ചതോടെ മെസ്സി കളിക്കുമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സലോണ. ക്ലാസിക്കോയില്‍ ജയിക്കാനായാല്‍ റയലിനുമേല്‍ ആറു പോയിന്റിന്റെ ലീഡ് നേടാന്‍ ബാഴ്‌സയ്ക്കാവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 80 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക