|    Jan 22 Mon, 2018 12:17 am
FLASH NEWS
Home   >  Todays Paper  >  page 11  >  

മെസ്സി- നെയ്മര്‍ പോരാട്ടത്തിനായി കാത്തിരിക്കുന്നുവെന്ന് റിക്വല്‍മെ

Published : 29th October 2016 | Posted By: SMR

ബ്യൂനസ് ഐറിസ്: അടുത്ത മാസം നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും നെയ്മറും നേര്‍ക്കുനേര്‍ വരുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്ന് മുന്‍ അര്‍ജന്റീന പ്ലേമേക്കര്‍ യുവാന്‍ റോമന്‍ റിക്വല്‍മെ പറഞ്ഞു. ലാറ്റിനമേരിക്കന്‍ മേഖലാ റൗണ്ടിലാണ് ചിരവൈരികളായ ബ്രസീലും അര്‍ജന്റീനയും കൊമ്പുകോര്‍ക്കുന്നത്. അടുത്ത മാസം 10നാണ് ഈ ക്ലാസിക്കുകളുടെ ക്ലാസിക്ക്.
”കഴിഞ്ഞ കളികളില്‍ തിരിച്ചടി നേരിട്ട അര്‍ജന്റീനയ്ക്ക് ജയത്തോടെ ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള അവസരമാണ് ബ്രസീലിനെതിരായ മല്‍സരം. നെയ്മറെ ശ്രദ്ധിക്കണം. മല്‍സരവിധി നിര്‍ണയിക്കാന്‍ അദ്ദേഹത്തിന് മിടുക്കുണ്ട്. എന്നാല്‍ ഞങ്ങള്‍ക്ക് മെസ്സിയുണ്ട്. നെയ്മറെപ്പോലെ ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ ശേഷിയുള്ള താരമാണ് മെസ്സി”- റിക്വെല്‍മെ വിശദമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day