|    Jan 24 Tue, 2017 7:01 pm
FLASH NEWS

മെസ്സി തീരുമാനം മാറ്റും: ലൂയിസ് സുവാറസ്

Published : 30th June 2016 | Posted By: SMR

ബാഴ്‌സലോണ: അന്താരാഷ്ട്ര മല്‍സരങ്ങളി ല്‍ നിന്നു വിരമിക്കാനുള്ള തീരുമാനം ലയണ ല്‍ മെസ്സി മാറ്റുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ബാഴ്‌സലോണയിലെ സഹതാരവും ഉറുഗ്വേ സ്റ്റാര്‍ സ്‌ട്രൈക്കറുമായ ലൂയിസ് സുവാറസ് പറഞ്ഞു.
”മെസ്സി വിരമിക്കല്‍ തീരുമാനം മാറ്റുമെന്ന് എനിക്കുറപ്പുണ്ട്. ഇനി ദേശീയ ജഴ്‌സി അദ്ദേഹം അണിഞ്ഞില്ലെങ്കിലും ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി മെസ്സി വാഴ്ത്തപ്പെടും. എനിക്കു മെസ്സിയെ നന്നായറിയാം. ഒരു നിമിഷത്തെ ദുഃഖമോ നിസ്സഹായത യോ കൊണ്ടാവാം അദ്ദേഹം വിരമിക്കുന്നതായി പ്രഖ്യാപിച്ചത്” – സുവാറസ് കൂട്ടിച്ചേര്‍ത്തു.
”മെസ്സിയെ സംബന്ധിച്ചിടത്തോളം വളരെ വിഷമകരമായ അവസ്ഥയാണിത്. തീരുമാനമെടുക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അതു നമ്മള്‍ ബഹുമാനിക്കണം”-താരം വിശദമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക