|    Dec 10 Mon, 2018 9:31 am
FLASH NEWS
Home   >  Todays Paper  >  page 11  >  

മെസ്സി എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരമല്ലെന്ന് പെലെ

Published : 8th December 2018 | Posted By: kasim kzm

സാവോപോളോ: ബാഴ്‌സലോണയുടെ അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസ്സി എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരമല്ലെന്ന് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ. ഒരു ബ്രസീലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പെലെ ഇക്കാര്യം വ്യക്തമാക്കിയത്.
മെസ്സിയാണോ എക്കാലത്തെയും മികച്ചവനെന്ന ചോദ്യത്തിന് പെലെ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടങ്ങളല്ലേ. പക്ഷെ, ഇരു കാലുകള്‍കൊണ്ടും ഹെഡ്ഡറിലൂടെയുമെല്ലാം ഗോള്‍ നേടുന്ന ഒരു കളിക്കാരനെ എങ്ങനെയാണ് ഒരു കാലുകൊണ്ടു മാത്രം ഗോള്‍ നേടുന്ന കളിക്കാരനുമായി താരതമ്യം ചെയ്യുക. കരിയറില്‍ മെസ്സി ഹെഡ്ഡര്‍ ഗോളുകള്‍ അധികം നേടാത്തതിനെ പരാമര്‍ശിച്ചായിരുന്നു പെലെയുടെ വാക്കുകള്‍.
ഞാനുമായി താരതമ്യം ചെയ്യണമെങ്കില്‍ അയാള്‍ രണ്ട് കാലുകള്‍ കൊണ്ടും തലകൊണ്ടും ഗോളടിക്കുന്ന ആളാകണം. മെസ്സിയാണോ മറഡോണയാണോ മികച്ചവനെന്ന് ചോദിച്ചാല്‍ മറഡോണയെന്നാകും തന്റെ ഉത്തരമെന്നും പെലെ പറഞ്ഞു.
2015ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ കഴിഞ്ഞ ഒരു ദശകത്തിനിടെയുണ്ടായ ഏറ്റവും മികച്ച ഫുട്‌ബോളറാണ് മെസ്സിയെന്ന് പെലെ പറഞ്ഞിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss