|    Jul 26 Wed, 2017 6:18 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

മെസ്സി അര്‍ജന്റീന ജഴ്‌സി വീണ്ടുമണിയണം: പെലെ

Published : 3rd July 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: അര്‍ജന്റീന ജഴ്‌സിയില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ വീണ്ടും കാണാന്‍ ആഗ്രഹമുണ്ടെന്ന് ബ്രസീല്‍ ഇതിഹാസം പെലെ പറഞ്ഞു. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കാനുള്ള തീരുമാനം മെസ്സി പിന്‍വലിക്കണമെ ന്നും പെലെ ആവശ്യപ്പെട്ടു.
അമേരിക്കയില്‍ നടന്ന കോപ അമേരിക്കയുടെ ശതാബ്ദി എഡിഷന്റെ ഫൈനലില്‍ ചിലിയോട് തോറ്റ ശേഷമാണ് ഫുട്‌ബോള്‍ ലോ കത്തെ അമ്പരപ്പിച്ച് മെസ്സി വിരമിക്കല്‍ പ്രഖ്യാപിച്ചത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോളര്‍ മെസ്സിയാണെന്നു പെലെ അഭിപ്രായപ്പെട്ടു. ഫുട്‌ബോളില്‍ ജയവും തോല്‍വിയും സാധാരണമാണ്. ചിലിക്കെതിരായ കോപ ഫൈനലിലെ തോല്‍വി മെസ്സിയെ ഏറെ അലട്ടിയിട്ടുണ്ട്.
കുറച്ചുകൂടി കാത്തിരുന്നെങ്കില്‍ ഈ പരാജയം അദ്ദേഹം മറക്കുമായിരുന്നു. കരിയറില്‍ നിരവധി മികച്ച താരങ്ങള്‍ക്കു സംഭവിക്കുന്നതാണിത്. എന്റെ വാക്കുകള്‍ മെസ്സിയെ തിരിച്ചുവരാന്‍ പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക