|    Mar 26 Sun, 2017 8:56 am

മെസ്സിയെത്തി; ബാഴ്‌സലോണ ജയിച്ചു

Published : 17th October 2016 | Posted By: SMR

ബാഴ്‌സലോണ: സ്പാനിഷ് ലീഗിലെ ആവേശകരമായ മല്‍സരത്തില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാലു ഗോളുകള്‍കള്‍ക്ക് ഡിപോര്‍ട്ടീവോ ലാ കൊരുണയെ 4-0 ന് തകര്‍ത്താണ് ബാഴ്‌സ വിജയം നേടിയത്. പരിക്കുമാറി അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍മെസ്സി ബാഴ്‌സക്കുവേണ്ടി കളത്തിലിറങ്ങി. ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ താരം റാഫിഞ്ഞയുടെ ഇരട്ടഗോളാണ് ബാഴ്‌സക്ക് മികച്ച വിജയം സമ്മാനിച്ചത്. ലൂയി സുവാരസും ലയണല്‍ മെസ്സിയും ബാഴ്‌സക്കുവേണ്ടി വലകുലുക്കി.
അവസാന മല്‍സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനോടേറ്റ 1-1 സമനിലക്ക് വിജയം കൊണ്ടു പ്രായശ്ചിത്തം ചെയ്യാനാണ് ബാഴ്‌സ ഇറങ്ങിയത്. പരിക്കുമൂലം കഴിഞ്ഞ മല്‍സരങ്ങളില്‍ കളിക്കാതിരുന്ന സ്റ്റാര്‍ സ്‌ട്രൈക്കര്‍ മെസ്സി മടങ്ങിയെത്തിയപ്പോള്‍ ബാഴ്‌സലോണയുടെ ശൗര്യം കൂടി. നെയ്മറും സുവാരസും മെസ്സിയും എതിര്‍ ടീമിന്റെ ഗോള്‍ മുഖത്ത് ഭീഷണി ഉയര്‍ത്തിക്കൊണ്ടേയിരുന്നു.
കളി തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍തന്നെ ബാഴ്‌സലോണ ശക്തി തെളിയിച്ചു. കളിയുടെ 21ാം മിനിറ്റില്‍ത്തന്നെ വലകുലുക്കി റാഫിഞ്ഞ ബാഴ്‌സലോണയെ മുന്നിലെത്തിച്ചു. ഗോള്‍ നേട്ടത്തോടെ കൂടുതല്‍ അക്രമാസക്തമായ ബാഴ്‌സലോണയെ 36ാം മിനിറ്റില്‍ വീണ്ടും ഗോള്‍ നേടി റാഫിഞ്ഞോ മുന്നിലെത്തിച്ചു. ഗോള്‍ വഴക്കത്തോടെ തകര്‍ന്ന പോര്‍ട്ടീവോ ലാ കൊരുണയുടെ പ്രിതിരോധനിരയുടെ പിഴവ് മുതലെടുത്ത് ഉറുഗ്വോയുടെ സൂപ്പര്‍ താരം സുവാരസ് ആദ്യ പകുതിയുടെ 43ാം മിനിറ്റില്‍ ലക്ഷ്യം കണ്ട് ബാഴ്‌സയെ 3-0 ന്റെ ആധികാരിക ലീഡിലേക്കുയര്‍ത്തി. ഒന്നാം പകുതിയില്‍ മൂന്ന് ഗോളിന്റെ ലീഡോഡെയാണ് ബാഴ്‌സ കളം വിട്ടത്.
രണ്ടാം പകുതിയില്‍ പ്രതിരോധത്തിലേക്കൊതുങ്ങാതെ അക്രമണ ശൈലി തന്നെ പുറത്തെടുത്ത ബാഴ്‌സലോണന്‍ താരങ്ങള്‍ കൊരുണയുടെ താരങ്ങളെ വെള്ളം കുടിപ്പിച്ചു.
ടീമില്‍ തിരിച്ചെത്തിയ വരവറിയിച്ച് രണ്ടാം പകുതിയുടെ 58ാം മിനിറ്റില്‍ ഗോള്‍ നേടി മെസ്സി ലീഡുയര്‍ത്തി. 4-0 ന് മുന്നിലെത്തിയ ബാഴ്‌സലോണയെ കൂടുതല്‍ ഗോള്‍ അവസരം നല്‍കാതെ കൊരുണന്‍ താരങ്ങള്‍ പിടിച്ചു നിര്‍ത്തിയെങ്കിലും കളികഴിഞ്ഞപ്പോള്‍ 4-0 ന്റെ തകര്‍പ്പന്‍ ജയത്തോടെയാണ് ബാഴ്‌സലോണ കളി പിരിഞ്ഞത്.

വമ്പുകാട്ടി റയല്‍ മാഡ്രിഡ്
സ്പാനിഷ് ലീഗിലെ കരുത്തന്‍മാരായ റയല്‍ മാഡ്രിഡ് 6-1 ന് റയല്‍ ബെറ്റീസിനെ തോല്‍പിച്ചു. കളം നിറഞ്ഞാടിയ റയല്‍താരങ്ങള്‍ക്കു മുന്നില്‍ ബെറ്റീസിന്റെ പോരാട്ടവീര്യം ചോര്‍ന്നൊലിച്ചു. കളി തുടങ്ങി നാലാം മിനിറ്റില്‍ത്തന്നെ റയല്‍ ഗോള്‍ വേട്ട തുടങ്ങി. റാഫേല്‍ വരാനീയിലൂടെയാണ് റയല്‍ അക്കൗണ്ട് തുറന്നത്. ഗോല്‍ നേട്ടത്തോടെ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ റയലിനുവേണ്ടി 31ാം മിനിറ്റില്‍ കരീം ബെന്‍സമാമും 39ാം മിനിറ്റില്‍ മാഴ്‌സലോയും വലകുലുക്കി ശക്തി തെളിയിച്ചു. ആദ്യ പകുതിക്ക് തൊട്ടുമുന്‍പ്  ഇസ്‌കോയിലൂടെ വലകുലുക്കി ആദ്യ പകുതിയില്‍ റയല്‍ 4-0 ന്റെ ലീഡു നേടി
രണ്ടാം പകുതിയിലും ഗോള്‍ വേട്ട തുടര്‍ന്ന റയലിനു വേണ്ടി ഇസ്‌കോ വീണ്ടും ഗോള്‍ നേടി. കളിയുടെ 55ാംം മിനിറ്റില്‍ അല്‍വാരോ സെജ്യൂഡോയിലൂടെ ബെറ്റിസ് ആശ്വാസ ഗോള്‍ നേട്ടം കൈവരിച്ചു. കളിയുടെ 78ാം മിനിറ്റില്‍ വീണ്ടും സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാന്യോ റൊണാള്‍ഡോയിലൂടെ റയല്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി 6-1 ന്റെ തകര്‍പ്പന്‍ വിജയവും സ്വന്തമാക്കി.
ഗോള്‍മഴ തീര്‍ത്ത് അത്‌ലറ്റികോ മാഡ്രിഡ്
അത്‌ലറ്റികോ മാഡ്രിഡ് ഗ്രനാഡാ മല്‍സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിന് 7-1 ന്റെ ജയം. ഗോളുകള്‍ നിറഞ്ഞുനിന്ന കളിയില്‍ മികച്ച പ്രകടനത്തിന്റെ വിജയം തന്നെയാണ് അത്‌ലറ്റികോ നേടിയെടുത്തത്. മൂന്ന് ഗോളുകളുമായി ഫെരാറിയ കറാസ്‌കോ തിളങ്ങി നിന്നപ്പോള്‍ കാഴ്ചക്കാരനാകാനേ ഗ്രനാഡക്കായുള്ളൂ. കളിയുടെ 34ാം മിനിറ്റിലും 45ാം മിനിറ്റിലും 61ാം മിനിറ്റിലുമാണ് കറാസ്‌കോ വലകുലുക്കിയത്. നിക്കോളാസ് ഗൈറ്റന്‍ ഇരട്ട ഗോളുകള്‍ നേടി. തിയാഗോ ഒരു ഗോളും അത്‌ലറ്റിക്കോയ്ക്ക് വേണ്ടി സമ്മാനിച്ചു. ഗ്രനാഡക്കുവേണ്ടി ഐസക് ക്യുന്‍കയാണ് ആശ്വാസ ഗോള്‍ നേടിക്കൊടുത്തത്.
ജയിച്ചുകയറി ആഴ്‌സനല്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തന്‍മാരായ ആഴ്‌സനല്‍ 3-2 ന് സ്വാന്‍സിയയെ തകര്‍ത്തു. ആവേശകരമായ മല്‍സരത്തില്‍ തിയോ വാല്‍ക്കോട്ടിന്റെ ഇരട്ടഗോള്‍ നേട്ടമാണ് ആഴ്‌സണലിന് വിജയം സമ്മാനിച്ചത്. കളിയുടെ 26ാം മിനിറ്റില്‍ തന്നെ വാല്‍ക്കോട്ട വലകുലുക്കി ആഴ്‌സനലിനെ മുന്നിലെത്തിച്ചു. 33ാംമിനിറ്റില്‍ വീണ്ടും ഗോള്‍നേടി വാല്‍ക്കോട്ട ടീമിനെ 2-0 ന്റെ ലീഡ് നേടികൊടുത്തു. ഗോള്‍ വഴക്കത്തോടെ ഉണര്‍ന്നുകളിച്ച സ്വാന്‍സിയക്ക് വേണ്ടി 38ാം മിനിറ്റില്‍ ഗില്‍ഫി സിഗ്രിഡ്‌സന്‍ വലകുലുക്കി ടീമിന് ആത്മവിശ്വാസം നല്‍കി.
രണ്ടാം പകുതിയുടെ 57ാം മിനിറ്റില്‍ മെസറ്റ് ഓസിലിലൂടെ വീണ്ടും ലീഡുയര്‍ത്തിയ ആഴ്‌സനലിനെതിരേ 66ാം മിനിറ്റില്‍ ബോര്‍ജ ബാസ്റ്റനിലൂടെ സ്വാന്‍സിയ തിരിച്ചടിച്ചെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല. കളി 90 മിനിറ്റ് പൂര്‍ത്തിയായപ്പോള്‍ 3-2 ന്റെ ജയത്തോടെയാണ് ആഴ്‌സണല്‍ കളി പിരിഞ്ഞത്.
മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനില
മാഞ്ചസ്റ്റര്‍ സിറ്റി എവര്‍ട്ടന്‍ മല്‍സരം 1-1 സമനിലയില്‍ പിരിഞ്ഞു.  സിറ്റിക്കുവേണ്ടി 72ാം മിനിറ്റില്‍ നൊലീറ്റോയും എവര്‍ട്ടനുവേണ്ടി 64ാം മിനിറ്റില്‍ ലൂക്കാക്കുവും ഗോള്‍ നേടി.

(Visited 83 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക