|    Apr 23 Sun, 2017 9:15 pm
FLASH NEWS

മെസ്സിയുമായി സൗഹൃദമില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Published : 28th October 2016 | Posted By: SMR

മാഡ്രിഡ്: നിലവില്‍ ലോക ഫുട്‌ബോളിലെ ഏറ്റവും കേമന്‍ ആരെന്ന വാദങ്ങള്‍ നടന്നുകൊണ്ടിരിക്കെ തന്റെ മുഖ്യ എതിരാളി യായ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുമായി നല്ല സൗഹൃദമില്ലെന്ന് പോര്‍ച്ചുഗീസ് സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാ ള്‍ഡോ വെളിപ്പെടുത്തി. കരിയറില്‍ താന്‍ ഇതുവരെ നേരിട്ടതില്‍ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള ഡിഫന്റര്‍ ഇംഗ്ലണ്ടിന്റെ ആഷ്‌ലി കോളാണെന്നും ക്രിസ്റ്റി പറഞ്ഞു.
ലോക ഫുട്‌ബോളര്‍ക്കുള്ള ഫിഫ ബാലണ്‍ ഡിയോര്‍ പുരസ്‌കാരത്തിനായി കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി പ്രധാന പോരാട്ടം നടക്കുന്നത് മെസ്സിയും ക്രിസ്റ്റിയും തമ്മിലാണ്. അവാര്‍ഡുകള്‍ ഇരുവരും മാറി മാറി കൈക്കലാക്കുകയായിരുന്നു.
”മെസ്സിയും ഞാനും തമ്മില്‍ ശത്രുതയൊന്നുമില്ല. പരസ്പരം തികഞ്ഞ ബഹുമാനം മാത്രമേയുള്ളൂ. ഞങ്ങള്‍ തമ്മില്‍ വലിയ ശത്രുതയുണ്ടെന്ന തരത്തിലാണ് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് തെറ്റാണ്”-31കാരനായ ക്രിസ്റ്റി മനസ്സ്തുറന്നു.
ഈ വര്‍ഷം പോര്‍ച്ചുഗലിനെ കന്നി യൂറോ കപ്പ് കിരീടത്തിലേക്കും റയല്‍ മാഡ്രിഡിനെ യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്കും നയിച്ച ക്രിസ്റ്റ്യാനോയ്ക്കാണ് ഇത്തവണ ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തിന് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day