|    Feb 20 Tue, 2018 5:39 am
FLASH NEWS
Home   >  Sports  >  Football  >  

മെസ്സിയുടെ സസ്‌പെന്‍ഷന്‍ വെട്ടിക്കുറച്ചു

Published : 5th May 2017 | Posted By: ev sports


ബ്യൂണസ് ഐറിഷ്: അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ നല്‍കി സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ സസ്‌പെന്‍ഷന്‍ ഫിഫ വെട്ടിക്കുറച്ചു. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഫിഫ മെസ്സിയുടെ അച്ചടക്ക നടപടയില്‍ ഇളവ് അനുവദിച്ചത്. ഇതോടെ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളിലെ അവശേഷിക്കുന്ന മല്‍സരങ്ങളില്‍ മെസ്സിക്ക് കളിക്കാനാവും. മെസ്സി കുറ്റക്കാരനല്ലെന്ന് കാണിക്കാന്‍ മല്‍സരത്തിന്റെ വീഡിയോ ദൃശ്യങ്ങളും അസോസിയേഷന്‍ ഫിഫയില്‍ ഹാജറാക്കിയിരുന്നു.
ചിലിക്കെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരത്തിനിടെ അസിസ്റ്റന്റെ റഫറി എമേഴ്‌സണ്‍ കര്‍വാലോയോട് മോശമായി പെരുമാറിയതിനാണ് ഫിഫ മെസ്സിക്ക് നാല് അന്താരാഷ്ട്ര മല്‍സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയത്. കൂടാതെ 10,200 ഡോളര്‍ പിഴയും ഈടാക്കിയിരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ലാറ്റിനമേരിക്കന്‍ റൗണ്ടില്‍ അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീനയുള്ളത്. ഇനി നാല് മല്‍സരങ്ങളാണ് അര്‍ജന്റീനക്കുള്ളത്. ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് പരിശീലകന്‍ എഡ്ഗാര്‍ഡോ ബൗസയെ പുറത്താക്കിയ അര്‍ജന്റീന പകരക്കാരനായി ഇതുവരെ ആരേയും നിയമിച്ചിട്ടില്ല. ഓഗസ്റ്റ് 31 ന് ഉറുഗ്വായ്‌ക്കെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മല്‍സരം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss