|    Jan 18 Wed, 2017 1:36 pm
FLASH NEWS

മെസ്സിക്ക് പിന്തുണ തേടി ബാഴ്‌സലോണ

Published : 11th July 2016 | Posted By: SMR

മാഡ്രിഡ്: അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാഴ്‌സലോണ രംഗത്തെത്തി. നികുതി വെട്ടിപ്പുകേസില്‍ 21 മാസത്തെ തടവുശിക്ഷ സ്പാനിഷ് കോടതി വിധിച്ചതിന് പിന്നാലെയാണ് താരത്തെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് മെസ്സിയുടെ ക്ലബ്ബായ ബാഴ്‌സലോണ രംഗത്തെത്തിയത്.
മെസ്സി ഒറ്റക്കല്ല എന്ന തലക്കെട്ടില്‍ എന്ന ഹാഷ്ടാഗും ക്ലബ്ബ് പുറത്തുവിട്ടിട്ടുണ്ട്. ബുധനാഴ്ചയാണ് ബാഴ്‌സലോണയിലെ കോടതി 29കാരനായ മെസ്സിക്കും പിതാവിനും മൂന്നു കേസുകളിലായി 4.1 ദശലക്ഷം യൂറോ നികുതി വെട്ടിച്ച കേസില്‍ ശിക്ഷ വിധിച്ചത്. ഇരുവരും 2, 1.5 ദശലക്ഷം യൂറോ എന്നിങ്ങനെ പിഴയടയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, സ്പാനിഷ് നിയമപ്രകാരം ഇരുവര്‍ക്കും തടവശിക്ഷ അനുഭവിക്കേണ്ടി വരില്ല. രണ്ടു വര്‍ഷത്തില്‍ താഴെ വരുന്ന തടവ് ശിക്ഷകള്‍ പരീഷണമായി കണക്കാക്കുന്നതിനാലും മെസ്സിക്കെതിരായ ആദ്യ കേസായതിനാലുമാണ് ഇളവ്.
മെസ്സിയെ ആക്രമിക്കുന്നവര്‍ ബാഴ്‌സയേയും അതിന്റെ ചരിത്രത്തെയുമാണ് ആക്രമിക്കുന്നത്. അവസാനം വരെ താരത്തിനൊപ്പം നില്‍ക്കുമെന്നും ബാഴ്‌സ പ്രസിഡന്റ് ജോസഫ് മരിയ ബര്‍ട്ടോമി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക