|    Feb 24 Sat, 2018 6:01 am
FLASH NEWS
Home   >  Todays Paper  >  page 10  >  

‘മെസെന്ററി’ ശരീരത്തിലെ പുതിയ അവയവം

Published : 9th January 2017 | Posted By: fsq

മനുഷ്യശരീരത്തിലെ ദഹനേന്ദ്രിയവ്യവസ്ഥയില്‍ ഒരു പുതിയ അവയവം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. മെസെന്ററിയെന്നാണ് ദഹനേന്ദ്രിയവ്യൂഹത്തിന്റെ ഭാഗമായ അവയവം അറിയപ്പെടുന്നത്.ഐറിഷ് ശാസ്ത്രജ്ഞരാണ് കണ്ടെത്തലിനു പിന്നില്‍. സ്‌കാനിങും എക്‌സ്‌റേയും ശസ്ത്രക്രിയയും ഉണ്ടായിട്ടും ഈ അവയവം എവിടെ ഒളിച്ചിരിക്കുകയായിരുന്നെന്ന സംശയമാണോ? മെസെന്ററി ദഹനേന്ദ്രിയവ്യവസ്ഥയുടെ ഭാഗമായി നേരത്തേയും ശരീരത്തിലുണ്ടായിരുന്നു. എന്നാല്‍, അത് ഒരു പ്രത്യേക അവയവമാണെന്നത് ഇപ്പോഴാണ് വ്യക്തമായതെന്ന് മാത്രം.ഇതോടെ ശരീരത്തിലെ മൊത്തം അവയവങ്ങളുടെ എണ്ണം 79 ആയി. മെസെന്റെറിയുടെ ധര്‍മമെന്തെന്ന് വ്യക്തമായിട്ടില്ല. കുടലിനെയും മറ്റും ഉദരഭിത്തിയായ പെരിട്ടോണിയത്തോടു ചേര്‍ത്തുനിര്‍ത്തുന്ന മടക്കുകളാണ് മെസെന്ററി.  കണ്ടെത്തല്‍ ശാസ്ത്രരംഗത്ത് പുതിയ പഠനശാഖയ്ക്ക് തുടക്കമിടുമെന്ന് അയര്‍ലന്‍ഡിലെ ലിമെറിക് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഗവേഷകന്‍ ജെ കാല്‍വിന്‍ കോഫി പറഞ്ഞു. ഇദ്ദേഹമാണ് ശരീരത്തെ കുടലുമായി ബന്ധിപ്പിക്കുന്നത് മെസെന്ററി അവയവമാണെന്ന് ആദ്യം കണ്ടെത്തിയത്.ഇനി ഉദരരോഗങ്ങളെ മെസെന്ററിയെ അടിസ്ഥാനമാക്കി വര്‍ഗീകരിക്കാനാവുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. അതേസമയം, ഇതുസംബന്ധിച്ച് കൂടുതല്‍ പഠനം നടത്തുന്നതോടെ ശസ്ത്രക്രിയകള്‍ എളുപ്പത്തിലാക്കാനും ചെലവും സങ്കീര്‍ണതയും കുറയ്ക്കാനും സാധിക്കുമെന്നാണു ഗവേഷകരുടെ പ്രതീക്ഷ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss