|    Mar 24 Fri, 2017 1:44 am
FLASH NEWS

മെല്‍ബണില്‍ മലയാളി വൈദികനെതിരേ വംശീയാക്രമണം: പ്രതി പിടിയില്‍

Published : 21st March 2017 | Posted By: fsq

 

മെല്‍ബണ്‍: ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ മലയാളി വൈദികനെതിരേ വംശീയാക്രമണം നടത്തിയയാളെ പോലിസ് പിടികൂടി. 72കാരനായ പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന സംശയത്താല്‍ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി.   താമരശ്ശേരി രൂപതാ വൈദികനായ ഫാ. ടോമി കളത്തൂരാണ് ആസ്‌ത്രേലിയയില്‍ വംശീയാക്രമണത്തിനിരയായത്്. ഫാ. ടോമിയുടെ കഴുത്തിലെ പരിക്ക് ഗുരുതരമല്ല. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വൈദികനെ നാളെ ഡിസ്ചാര്‍ജ് ചെയ്യും. അക്രമത്തെ മെല്‍ബണ്‍ അതിരൂപത അപലപിച്ചു.  മെല്‍ബണിലെ ഫോക്‌നര്‍ നോര്‍ത്തിലാണു സംഭവം. സെന്റ് മാത്യൂസ് ഇടവക ദേവാലയത്തില്‍ വികാരിയാണ് ഫാ. ടോമി കളത്തൂര്‍. കുര്‍ബാനയ്ക്കു വേണ്ടി ദേവാലയത്തിലെത്തിയ ടോമിയോട്് ഇന്ത്യക്കാരന്‍ കുര്‍ബാന അര്‍പ്പിക്കേണ്ടെന്നു പറഞ്ഞ് ക്രമി പാന്റ്‌സിന്റെ പോക്കറ്റില്‍ കരുതിയിരുന്ന കത്തിയെടുത്ത് അ കുത്തുകയായിരുന്നു. കുര്‍ബാന അര്‍പ്പിക്കുന്നതിനുള്ള തിരുവസ്ത്രങ്ങള്‍ ധരിച്ചു പള്ളിക്കുള്ളിലേക്കു കടക്കാന്‍ തുടങ്ങുമ്പോഴായിരുന്നു ആക്രമണം. കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയ നൂറോളം വിശ്വാസികള്‍ അപ്പോള്‍ പള്ളിക്കകത്ത് ഉണ്ടായിരുന്നു. ഫോക്‌നറിലെ താമസക്കാരനാണു പ്രതി.  കോഴിക്കോട് ആനക്കാംപൊയില്‍ കരിമ്പ് സ്വദേശിയാണ് ഫാ. ടോമി മാത്യു കളത്തൂര്‍.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക