|    Jan 18 Wed, 2017 3:08 am
FLASH NEWS

മെറിറ്റ് സീറ്റിലേക്കുള്ള അലോട്ട്‌മെന്റ് പൂര്‍ത്തിയായി

Published : 8th September 2016 | Posted By: SMR

തിരുവനന്തപുരം: മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെ മെറിറ്റ് സീറ്റിലേക്കുള്ള അലോട്ട്‌മെന്റ് പൂര്‍ത്തിയായി. എംബിബിഎസിന് 1,750 പേര്‍ക്കും ബിഡിഎസിന് 607 പേര്‍ക്കുമാണ് അലോട്ട്‌മെന്റ്. ന്യൂനപക്ഷ കോളജുകള്‍ക്കുള്ള ശേഷിക്കുന്ന സീറ്റുകളിലാണ് ഇനി അലോട്ട്‌മെന്റ് നടത്താനുള്ളത്. സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട 14 വീതം മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലാണ് അലോട്ട്‌മെന്റ് നടത്തിയത്. കണ്ണൂര്‍ മെഡിക്കല്‍ കോളജും കരുണയുമാണ് കരാര്‍ ഒപ്പിടാതെ മാറിനില്‍ക്കുന്നത്. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ കോളജുകളില്‍ മാനേജ്‌മെന്റ് സീറ്റുകളിലെ ആദ്യ അലോട്ട്‌മെന്റ് കഴിഞ്ഞു. ഇതില്‍ത്തന്നെ പകുതിയോളംപേര്‍ പ്രവേശനം നേടിയില്ല. രണ്ടാം അലോട്ട്‌മെന്റ് ഒമ്പതിനു നടക്കും. സ്വാശ്രയ കോളജുകളില്‍ ഒമ്പതുവരെ അപേക്ഷിക്കാമെന്നു കാണിച്ച് ജെയിംസ് കമ്മിറ്റി കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ, സ്വാശ്രയ മെഡിക്കല്‍/ഡെന്റല്‍ കോളജുകളിലെ 50 ശതമാനം മെറിറ്റ് സീറ്റുകളില്‍ ന്യൂനപക്ഷ സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള 30 ശതമാനത്തിലേക്ക് പ്രവേശനത്തിനായി അതത് സമുദായങ്ങളിലെ വിദ്യാര്‍ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. മുസ്്‌ലിം ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കു പ്രവേശിക്കാവുന്ന തൊടുപുഴ അല്‍ അഹ്‌സര്‍, കൊല്ലം അസീസ, പെരിന്തല്‍മണ്ണ എംഇഎസ്, കൊല്ലം ട്രാവന്‍കൂര്‍, ദലിത് ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവര്‍ക്ക് പ്രവേശിക്കാവുന്ന സിഎസ്‌ഐ കാരക്കോണം എന്നീ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. ഡെന്റല്‍ കോളജുകളില്‍ മുസ്‌ലിം ന്യൂനപക്ഷ പദവിയുള്ള അല്‍ അഹ്‌സര്‍ തൊടുപുഴ, അന്നൂര്‍ മൂവാറ്റുപുഴ, സെഞ്ച്വറി കാസര്‍കോട്, ഇന്ദിരാഗാന്ധി കോതമംഗലം, എജ്യൂകെയര്‍ മലപ്പുറം, കണ്ണൂര്‍ ഡെന്റല്‍, എംഇഎസ് പെരിന്തല്‍മണ്ണ, മലബാര്‍ മലപ്പുറം, പിഎസ്എം തൃശൂര്‍, റോയല്‍ പാലക്കാട് എന്നിവയിലേക്കും യാക്കോബായ സിറിയന്‍ വിഭാഗത്തിനു പ്രവേശിക്കാവുന്ന മാര്‍ ബസേലിയോസ് കോതമംഗലം, യാക്കോബായ സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗത്തിനു പ്രവേശിക്കാവുന്ന സെന്റ് ഗ്രിഗോറിയോസ് എറണാകുളം എന്നിവയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. മുസ്‌ലിം വിദ്യാര്‍ഥികള്‍ വില്ലേജ് ഓഫിസറില്‍ നിന്നും മറ്റുള്ളവര്‍ സമുദായ മേധാവികളില്‍നിന്നും കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിക്കണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക