|    May 23 Tue, 2017 10:32 pm
FLASH NEWS

മെറിറ്റില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുനസ്സംഘടന ചരിത്രത്തിലാദ്യമായി

Published : 28th November 2015 | Posted By: SMR

ആലുവ: യോഗ്യതയുടെ അടിസ്ഥാനത്തില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുനസ്സംഘടന ചരിത്രത്തിലാദ്യമായി ഇത്തവണയാണ് നടന്നതെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആലുവ കീഴ്മാട് അന്ധവിദ്യാലയത്തില്‍ നടന്ന ദക്ഷിണേന്ത്യന്‍ ചെസ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ മുതല്‍ മുഴുവന്‍ നിയമനങ്ങള്‍ക്കും അടിസ്ഥാനം മെറിറ്റ് മാത്രമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സ്‌പോര്‍ട്‌സ് രംഗത്ത് കേരളം ടേണിങ് പോയിന്റിലാണെന്നും ലോകജനതയ്ക്ക് മുമ്പില്‍ നെഞ്ചുയര്‍ത്തി നില്‍ക്കാനുള്ള ശേഷിയാണ് ഈ മേഖലയില്‍ കേരളം കൈവരിച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെബിഎസ്എസ് പ്രസിഡന്റ് പ്രഫ. കെ വി പൗലോസ് അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബി എ അബ്ദുല്‍ മുത്തലിബ്, വാര്‍ഡ് മെംബര്‍ അബു കുന്നശ്ശേരി കെ രാജന്‍ മാസ്റ്റര്‍, ഫാ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ, പിടിഎ പ്രസിഡന്റ് കെ എം നാസര്‍, ടി ജെ ജോണ്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day